അവരെ ബഹുമാനിച്ചു പോയി, ബഹുമാനിച്ചു പോകും, മഞ്ജു വാര്യരെ കുറിച്ച് ബാലാജി ശര്‍മ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന നടനാണ് ബാലാജി ശര്‍മ. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് മഞ്ജു വാര്യരെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്ന്.

ബാലാജി ശര്‍മയുടെ വാക്കുകള്‍ ഇങ്ങനെ, ഞാനൊക്കെ മലയാള സിനിമയില്‍ വരും മുന്‍പേ കണ്ടിട്ടുള്ള ഒരാള്‍ ആണ് മഞ്ജു വാര്യര്‍. അഭിനയപ്രതിഭയുള്ള, സിനിമയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങി നിന്ന നമ്മള്‍ അന്തം വിട്ടുനോക്കി നിന്ന ഒരാള്‍ ആണ് മഞ്ജു. ഞാന്‍ ആദ്യമായി അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന സിനിമയില്‍ ആണ്. എന്നെ ആദ്യമായി കണ്ട ഉടനെ ചാടി എഴുന്നേറ്റിട്ട് നമസ്‌കാരം സാര്‍ എന്ന് പറഞ്ഞു. ഞാന്‍ അതിശയിച്ചു തിരിഞ്ഞുനോക്കി. എന്നാല്‍ എന്നോട് തന്നെയാണ് ആ നമസ്‌കാരം എന്ന് മഞ്ജു പറഞ്ഞു. അങ്ങനെ ഡൗണ്‍ റ്റു എര്‍ത്ത് ആയിട്ടുള്ള ഒരു വ്യക്തിയാണ് അവര്‍.

ഇത് കള്ളക്കളിയാണോ എന്ന് ഞാന്‍ ഒബ്‌സര്‍വ് ചെയ്തു. ഈ ഒരു ഡൗണ്‍ ടു എര്‍ത്ത് ഒക്കെ നമ്മുടെ അടുത്ത് കാണിക്കുന്നത് സിന്‍സിയര്‍ ആണോ എന്ന്. കുറേദിവസം ഞാന്‍ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവര്‍ അതെ രീതിയില്‍ ആണ് നിലനില്‍ക്കുന്നത്. എപ്പോള്‍ ഷൂട്ടിങ് വിളിച്ചാലും നല്ല എനെര്‍ജിയോടെ നില്‍ക്കും. അഭിനയത്തോടുള്ള പാഷന്‍ ഒക്കെയും കണ്ടുനിന്നുപോകും. ആ സിനിമക്ക് ശേഷം അഭിനയിക്കുന്നത് മോഹന്‍ലാലില്‍ ആണ്. പല ആളുകളില്‍ നിന്നും മനസിലാക്കിയതും അവര്‍ വളരെ ഡൌണ്‍ റ്റു എര്‍ത്തായ ഒരാള്‍ ആണെന്നാണ്. വെറുതെ പുകഴ്ത്തി പറയുന്നതല്ല ഞാന്‍ അവരെ ബഹുമാനിച്ചു പോയി. ബഹുമാനിച്ചു പോകും. കലാഭവന്‍ ഷാജോണ്‍ തന്റെ ചങ്ക് ആണ്, സിനിമയില്‍ സാമ്പത്തികമായും, സാമൂഹികമായും ഒരു സ്ഥാനം ഉറപ്പിച്ച നല്ല ഒരു നടന്‍ ആണ് അദ്ദേഹം. ഉണ്ണിമുകുന്ദന്‍ തന്റെ ചോട്ടാഭായി ആണ്.

നടകത്തിലൂടെയാണ് ബാലാജി അഭിനയത്തില്‍ എത്തുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത വെള്ളിക്കപ്പ് എന്ന നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയത്. വക്കില്‍ കൂടിയാണ് അദ്ദേഹം. എയര്‍ഫോഴ്‌സിലെ ജോലി രാജിവച്ച ശേഷം അഭിമുഖത്തില്‍ സജീവമാവുകയായിരുന്നു. രാജന്‍ സേനന്‍ ചിത്രമായ നാടന്‍പെണ്ണു നാട്ടു പ്രമാണിയും എന്ന സിനിമയിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ദൂരദര്‍ശനില്‍ സംവിധാനം ചെയ്ത പടയൊരുക്കം എന്നസീരിയലും നടന്റെ കരിയറിലെ പ്രധാനപ്പെട്ട പരമ്ബരകളില്‍ ഒന്നായിരുന്നു. അലകള്‍, കായംകുളം കൊച്ചുണ്ണി, മൂന്നുമണി എന്നുവയാണ് താരത്തിന്റെ മറ്റ് ഹിറ്റ് പരമ്പകരള്‍.