വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോൾ നമുക്ക് ഭയമാകും, കുഞ്ഞിന് സർജറി, ബഷീർ ബഷി

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽ മീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ നേടിയതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

എന്നാൽ പിന്നീട് വിമർശകരെ തന്നെ ബഷീർ‌ തന്റെ പ്രവൃത്തികളിലൂടെയും വീഡിയോകളിലൂടെയും ആരാധകരാക്കി മാറ്റി. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാ​ര്യ. രണ്ടാമത്തെ ഭാര്യ മഷൂറയാണ്. ഇപ്പോൾ തന്റെ മകനെ സർജറിക്ക് വിധേയനാക്കിയതിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷി. മൂക്കിൽ ദശ വളരുന്നതിനാൽ മകന് ശ്വാസം നേരിടുന്നുണ്ടെന്നും അതിന്റെ ഭാ​ഗമായുള്ള സർ‌ജറിയാണെന്നും ബഷീർ നേരത്തെ പറഞ്ഞിരുന്നു.

‘സൈ​ഗുവിന് ഉറങ്ങുമ്പോൾ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസിലാണ് അവന്റെ മൂക്കിൽ ദശ വളരുന്നതായി പരിശോധനയിൽ കണ്ടെത്തിയത്.’ ‘അന്ന് ഡോക്ടറെ കാണിച്ചപ്പോൾ മുക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോൾ‌ അവന് അഞ്ച് വയസ് കഴിഞ്ഞു. അന്ന് ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നൊഴിച്ച് കഴിയുമ്പോൾ തനിയെ മാറും എന്നാണ്. സൈ​ഗുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളർന്ന് രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വിഷമിക്കുന്ന അവസ്ഥയാണ്. വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോൾ നമുക്ക് ഭയമാകും. പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാൽ പറയാൻ പറ്റില്ലല്ലോ… അതുകൊണ്ടാണ് സർജറി എന്ന തീരുമാനത്തിലേക്ക് എത്തിയത്. പരിശോധനകളെല്ലാം പൂർത്തിയാക്കി ഇന്ന് സർജറി ചെയ്യും.

ഇതിപ്പോൾ ചെയ്തില്ലെങ്കിൽ കുഞ്ഞിന്റെ മുഖത്തിന്റെ ഷെയ്പ്പ് മാറും. പതിയെ പതിയെ ശ്വാസതടസം വർധിക്കും. അത് ഒഴിവാക്കാനാണ് സർജറി ചെയ്യാമെന്ന് കരുതിയത്. ചെറിയ ടെൻഷനുണ്ട്’ ബഷീർ പറഞ്ഞു. എനിക്ക് മതിയായി, വീട്ടിൽ പോവാം എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞിന്റെ കരച്ചിൽ. ബഷീറും സുഹാനയും മാത്രമാണ് സൈ​ഗുവിന്റെ സർജറിക്ക് വേണ്ടി പോയത്. ​ഗർഭിണിയായതിനാലാണ് മഷൂറ വരാതിരുന്നതെന്ന് ബഷീർ പറഞ്ഞു.