സിംഗിൾ ലൈഫ് പൊളിച്ച് നടക്കുവാണല്ലേയെന്ന് കമന്റ്, കിടിലൻ മറുപടി നൽകി ഭാമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്.

കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ഇതേകുറിച്ച് നടി പ്രതികരിച്ചതുമില്ല. അടുത്തിടെ നടിയുടെ പ്രൊഫൈലിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും താരം റിമൂവ് ആക്കിയിരുന്നു. എന്നാൽ വീണ്ടും കുടുംബ ചിത്രം പങ്കിട്ടത് ആരാധകരെ കൺഫ്യൂഷനിലാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം താൻ നടത്തിയ യാത്രയിൽ നിന്നുമുള്ളൊരു ചിത്രം ഭാമ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെയാണ് ഒരാൾ താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടൊരു കമന്റ് ചെയ്യുന്നത്. ഇതിന് ഭാമ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

”സിംഗിൾ ലൈഫ് പൊളിച്ച് നടക്കാ” എന്നായിരുന്നു കമന്റ്. സിംഗിൾ ലൈഫ് ആകുമ്പോൾ പറയാട്ടോ. ഇപ്പോൾ അല്ല എന്നാണ് ഇതിന് ഭാമ നൽകിയ മറുപടി. ഭാമയും ഭർത്താവും പിരിഞ്ഞുവെന്ന തരത്തിലുള്ള സൂചനകൾക്ക് കൂടിയുള്ള മറുപടിയായിട്ട് വേണം താരത്തിന്റെ ഈ പ്രതികരണത്തെ കാണാൻ.