വിവാഹമോചിതയാകുന്നുവെന്ന വാർത്തയിൽ ഒരു മറുപടി പറയൂ, ചിത്രത്തിന് താഴെ കമന്റുമായി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ മുന്നിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങി. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്. കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. താരം വിവാഹമോചിതയാകാൻ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. സോഷ്യൽമീഡിയ പേജിൽ ചില മാറ്റങ്ങൾ വരുത്തിയതോടെയാണ് സംശയങ്ങൾ തുടങ്ങിയത്. തന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും ഭാമ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്.

ശേഷം പേരിൽ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. ഇപ്പോൾ ഭാമയുടെ സോഷ്യൽമീഡിയ പേജിൽ മകൾക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്. 2020ൽ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

അതേസമയം ഭാമയുടെ പുതിയ സെൽഫി ചിത്രത്തിന് ചില ആരാധകർ കുറിച്ച കമന്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുഒരു മിറർ സെൽഫിയാണ് ഭാമ പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോ വൈറലായതോടെ ആരാധകരിൽ ഒരാൾ‌ കുറിച്ച കമന്റ് ഇങ്ങനെയായിരുന്നു ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു… ഒരു മറുപടി പറയൂ എന്നാണ് കമന്റ് വന്നത്. കമന്റ് ശ്രദ്ധയിൽപ്പെട്ട മറ്റൊരു ആരാധിക അതിന് കൗണ്ടർ കമന്റും നൽകി. ഇത് അറിഞ്ഞിട്ട് വേണോ ചേട്ടന്റെ വീട്ടിലെ കാര്യങ്ങൾ നടത്താൻ എന്നതായിരുന്നു മറുപടി കമന്റ്. മറ്റുള്ള കമന്റുകളെല്ലാം ഭാമയോടുള്ള സ്നേഹം പ്രകടിപ്പിച്ചുള്ളതായിരുന്നു.

ഇപ്പോൾ തന്റെ സിം​ഗിൾ ഫോട്ടോകളും മകൾ ​ഗൗരിക്കൊപ്പമുള്ള ചിത്രങ്ങളും മാത്രമാണ് ഭാമ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്.