അനുവാദമില്ലാതെ ഡോക്യുെമന്ററി പ്രദർശിപ്പിച്ചതിന് കേസില്ല ; പ്രതിഷേധിച്ചവർക്കെതിരെ കേസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ബി.ബി.സി ഡോക്യുെമന്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ബി.ജെ.പി, യുവമോര്‍ച്ച നേതാക്കൾക്കെതിരെ കേസെടുത്തു. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്തതിനാല്‍ പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതിഷേധക്കാർക്കെതിരെ നിയമവിരുദ്ധ ഒത്തുകൂടല്‍, സംഘര്‍ഷം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

അതേസമയം ഇന്നും സംസ്ഥാനത്ത് ഇന്നും ബി.ബി.സി ഡോക്യുമെൻ്ററി പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും. സംസ്ഥാനത്ത് പലയിടത്തും പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് തടയുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്. അതിനിടെ 2002ലെ ഗുജറാത്ത്‌ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നാരോപിക്കുന്ന ഇന്ത്യ ദ് മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബിബിസി സംപ്രേഷണം ചെയ്തു.

അതേസമയം ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജെ.എൻ.യു കാംപസില്‍ വൻ സംഘർഷമുണ്ടായി. കേരത്തിലും സ്ഥിതി രൂക്ഷമാണ്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പലയിടത്തായി പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.