നിരാഹാര സത്യാഗ്രഹം കിടക്കല്ലേ , ക്രമിനൽക്കുറ്റം, അഴിയെണ്ണും

മരണം വരെ നിരാഹാര സത്യാഗ്രഹം കിടക്കാൻ ഇറങ്ങി പുറപ്പെടുന്നവർ ഒരു നിമിഷം ഇത് ഒന്ന് ശ്രദ്ധിക്കുക,കാര്യങ്ങൾ ഇപ്പോൾ പഴയതു പോലെ അല്ല നിരാഹാര സത്യാഗ്രഹ സമരം ഒക്കെ ക്രമിനല്‍ കുറ്റമാക്കി മാറ്റി. ഇനി മുതൽ നിരാഹാര സത്യാഗ്രഹ സമരം ചെയ്താൽ നിങ്ങെള കാത്തിരിക്കുന്നത് തടവും പിഴയും ആയിരിക്കും , ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിതയിലാണ് ഇപ്പോൾ നിരാഹാര സത്യാഗ്രഹം ക്രമിനൽക്കുറ്റമാക്കിയിരിക്കുന്നത് , ഒരുവർഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണ് ഇതെന്നും പറയുന്നത്. രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുത്തി,അല്ലങ്കിൽ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത രണ്ടിലെ വകുപ്പ് 226 നിരാഹാര സത്യാഗ്രഹ സമരത്തെ ക്രമിനല്‍ കുറ്റമാക്കി മാറ്റും. ഇതു പ്രകാരം മരണംവരെ നിരാഹാര സമരം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പൊതുസേവകനെ കൃത്യനിര്‍വഹണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനോ, ചെയ്യുന്നതിന് നിര്‍ബന്ധിക്കുന്നതിനോ ആരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. ഒരു വര്‍ഷം വരെ സാധാരണ തടവോ അതല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ അതല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിക്കാവുന്ന വകുപ്പാണിത്. ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വിഭാവനം ചെയ്തതാണ് നിരാഹാര സത്യാഗ്രഹസമരം. ലോകം അംഗീകരിച്ച ഈ സമരമാര്‍ഗത്തെയാണ് ഭാരതീയമെന്ന് അവകാശപ്പെടുന്ന പുതിയ നിയമം കുറ്റകരമായി മാറ്റുന്നത്.

നിരാഹാര സമരം നടത്തുന്നവരുടെ പേരില്‍ ആത്മഹത്യാ ശ്രമത്തിനെതിരെ ഐ.പി.സി.യിലെ വകുപ്പ് 309 പ്രകാരം മുമ്പ് കേസെടുത്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ കേസെടുക്കാനാകില്ലെന്ന് രാമമൂര്‍ത്തി കേസില്‍ 1992 -ല്‍ തമിഴ്‌നാട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വകുപ്പ് തന്നെ ഒഴിവാക്കണമെന്ന് സുപ്രീംകോടതിയും രണ്ട് തവണ ലോ കമ്മിഷനും നിര്‍ദേശിച്ചതുമാണ്. ലോ കമ്മിഷന്റെ 42-ാം റിപ്പോര്‍ട്ടിലും 210-ാം റിപ്പോര്‍ട്ടിലുമാണ് ഐ.പി.സി.യിലെ 309 -ാം വകുപ്പ് റദ്ദ് ചെയ്യണമെന്ന് ശുപാര്‍ശ ഉണ്ടായിരുന്നത്.

1978 -ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഇതിനായി ബില്ലും കൊണ്ടുവന്നു. എന്നാല്‍, അത് ലോക്സഭ പാസാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പറത്തായി.1994 -ല്‍ സുപ്രീംകോടതി ഐ.പി.സി.യിലെ വകുപ്പ് 309 നിയമപരമായി നിലനില്‍ക്കില്ലെന്ന് പറഞ്ഞെങ്കിലും 1996-ല്‍ വകുപ്പിന്റെ ഭരണഘടന സാധുത ശരിവെച്ചു.

എന്നാല്‍ 2011 -ല്‍ അരുണ രാമചന്ദ്ര ഷാന്‍ബാഗ് കേസില്‍ സുപ്രീംകോടതി ആത്മഹത്യശ്രമം കുറ്റകരമാക്കിയത് ഒഴിവാക്കണമെന്ന് പാര്‍ലമെന്റിനോട് ശുപാര്‍ശ ചെയ്തു.ഇതിനിടയിലാണ് നിരാഹര സത്യാഗ്രഹ സമരത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റാന്‍ കഴിയും വിധം പുതിയ നിയമം പാസാക്കിയിരിക്കുന്നത്. കോടതിയുടെ അനുമതിയോടെ കേസെടുക്കാനാണ് നിയമം അനുവദിക്കുന്നത്.

അതേസമയം, അഹിംസാസമരത്തെ ഇല്ലായ്മ ചെയ്യുന്ന വകുപ്പ് ആണെന്ന് വ്യക്തമായി ഇതിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നു ,മഹാത്മാ ഗാന്ധി പഠിപ്പിച്ച അഹിംസാസമരത്തെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരമൊരു വകുപ്പ് ഉള്‍പ്പെടുത്തിയത്. മനുഷ്യശരീരത്തിനെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ചാപ്റ്റര്‍ ആറിലായിരുന്നു ഈ വകുപ്പ് ഉള്‍പ്പെട്ടിരുന്നതെങ്കില്‍ നേരത്തേതന്നെശ്രദ്ധയില്‍പ്പെടുമായിരുന്നു. നിയമത്തില്‍ ആത്മഹത്യാ ശ്രമത്തിനെതിരേ മറ്റ് വകുപ്പുകളില്ല. എന്നിട്ട് ഇത്തരമൊരു വകുപ്പ് ഉള്‍പ്പെടുത്തിയത് തെറ്റായ ലക്ഷ്യത്തോടെയാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ പറയുന്നത്.

അതേസമയം,ജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ മൂന്ന് ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കി. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്‌സഭയില്‍ പാസാക്കിയത്. നീതി വേഗം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമങ്ങൾ .