കെ കെ രമക്കുള്ള ഭീക്ഷണിക്കത്ത് ചെറിയ സംഭവമല്ല, ഓരോ മലയാളിക്കുമുള്ള സി പി എമ്മിന്റെ മുന്നറിയിപ്പാണ്

തിരുവനന്തപുരം . വടകര എംഎല്‍എ കെ.കെ.രമയ്ക്ക് തുടരെ തുടരെ വധ ഭീക്ഷണി ഉണ്ടാവുന്നത് ചെറിയൊരു സംഭവമായി തള്ളിക്കളയാനാവില്ല. കെ കെ രമക്കുള്ള ഭീക്ഷണിക്കത്ത് ചെറിയ സംഭവമല്ല, ഓരോ മലയാളിക്കുമുള്ള സി പി എമ്മിന്റെ മുന്നറിയിപ്പാണ് സിപിഎം – ആര്‍എംപി പോരിന്റെ ഭാഗമായാണ് ഭീക്ഷണി കത്തുകള്‍ എന്ന തരത്തിൽ കേവലമായി കാണാനും കഴിയില്ല. സംസ്ഥാനത്ത് ഒരു MLAക്ക് നേരെയാണ് വധ ഭീക്ഷണി.

അതും ജനപ്രതിനിധിയായി ഒരു സ്ത്രീക്ക് നേരെ. മൂന്നു നാല് തവണ ഭീഷണിക്കത്തുകള്‍ രമയ്ക്ക് എത്തി. നിയമസഭയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രമ നല്‍കിയ പരാതി പിന്‍വലിക്കണം എന്നാണ് പുതിയ കത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കേസ് പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരുമെന്ന് കത്തിൽ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല ഭരണം പോയാലും പ്രശനമില്ല, ഞങൾ ചെയ്തിരിക്കും എന്ന മുന്നറിയിപ്പ് ആണ് സഖാക്കൾ നൽകിയിരിക്കുന്നത്.

സത്യത്തിൽ കേരളം ഭരിക്കുന്നത് ഒരു കൂട്ടം ഗുണ്ടകളോ? എന്ന ചോദ്യമാണ് സംസ്ഥാനത്തെ ഒരു ജനപ്രതിനിധിക്ക് നേരെയുള്ള പരസ്യമായ ഈ ഭീക്ഷണി ഉയർത്തുന്ന ചോദ്യം. ഭരണം പോയാലും കുഴപ്പമില്ല ഞങ്ങൾ അത് ചെയ്തിരിക്കും എന്ന കൊലവിളിയാണ് പിണറായിയുടെ ഭരണത്തിൽ കെ കെ രമക്കെതിരെ ഉയർത്തിയിരിക്കുന്നത്. കേരളത്തിലെ ഒരു MLA യുടെ സ്ഥിതി ഇങ്ങനെയെങ്കിൽ ഇവിടുത്ത സാധാ ജനങ്ങളുടെ ജീവനും സ്വത്തിനും എന്ത് സംരക്ഷണമാണ് ഇവിടെ ഉള്ളത്? ഭരണത്തിന്റെ അഹങ്കാരത്തിലും ദാർഷ്ട്യത്തിലും നടത്തുന്ന ഇത്തരം കൊലവിളികൾ ആർക്കാണ് അഗീകരിക്കാനാവുക?

പതിവില്‍ നിന്നും വ്യത്യസ്തമായി എത്തിയിരിക്കുന്ന പുതിയ ഭീഷണിക്കത്തില്‍ ഗൗരവപൂര്‍ണമായ അന്വേഷണം വേണം എന്ന് ആര്‍എംപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കത്തിന് നിയമസഭയില്‍ രമയ്ക്ക് നേരെ നടന്ന ആക്രമണ സംഭവങ്ങളുമായി ബന്ധമുണ്ടെന്നു ആര്‍എംപി നേതൃത്വം പറയുന്നുണ്ട്. ‘എടീ രമേ.. നീ വീണ്ടും കളി തുടങ്ങി അല്ലെ, കയ്യൊടിഞ്ഞു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞു സഹതാപം പിടിച്ച് പറ്റാന്‍ നോക്കുകയാണ് അല്ലേ? നിനക്കുള്ള താക്കീതാണ് അവസാനത്തെ താക്കീതാണിത്. കേസ് പിന്‍വലിച്ച് മാപ്പ് പറയുക. അല്ലെങ്കില്‍ കടുത്ത നടപടിയ്ക്ക് മറുപടി പറയേണ്ടി വരും’ എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

നിയമസഭയില്‍ സ്പീക്കറുടെ ഉപരോധത്തിന്നിടയിലാണ് രമയുടെ കൈയില്‍ പരിക്കേൽക്കുന്നത്. ബാന്‍ഡേജും ഇട്ടിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് സച്ചിന്‍ദേവ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് രമ പരാതി നല്‍കി. ഈ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് എത്തിയിരിക്കുന്നത്. എംഎല്‍എ ക്വാര്‍ട്ടേഴ്സിലാണ് രമയുടെ പേരില്‍ കത്ത് വന്നത്. മാർച്ച് 20 തീയതി വെച്ചാണ് കത്ത് എഴുതിയിട്ടുള്ളത്. കത്ത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് കൂത്തുപറമ്പ് ഭാഗത്ത് നിന്നാണ്. പയ്യന്നൂര്‍ സഖാക്കളുടെ പേരില്‍ ആണ് കത്ത്. ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ കെ.കെ.രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

നിയമസഭ സ്പീക്കറുടെ മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ രമയ്ക്ക് കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടര്‍ന്ന് രമ പരാതി നല്‍കിയപ്പോൾ പോലും സിപിഎം സൈബര്‍ ഇടങ്ങളില്‍ നിന്നു ശക്തമായ സൈബര്‍ ആക്രമണങ്ങളാണ് രമയ്ക്ക് നേരെ ഉണ്ടായത്. അതും മലബാറിൽ നിന്നായിരുന്നു സൈബര്‍ ആക്രമങ്ങൾ ഏറെയും.

കത്ത് അന്വേഷിച്ച് ഉറവിടം കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല, എല്ലാം ഊരും പേരുമില്ലാത്ത ഭീഷണിക്കത്തുകളാണ്. പക്ഷെ നിയമസഭയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രമയ്ക്ക് എതിരായി വന്ന ഭീഷണിക്കത്തിനെ ആഭ്യന്തരവകുപ്പ് ഗൗരവപൂര്‍ണമായി കാണണം. ശക്തമായ നടപടി വേണം. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു ആവശ്യപ്പെട്ടിട്ടുണ്ട്.