ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് നടത്താന്‍ അനുമതിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വലിയ തോതില്‍ വിമാന നിരക്ക് ഉയരുന്ന സാഹര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ആഘോഷകാലമായതിനാല്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്.

ഏപ്രില്‍ രണ്ടാം ആഴ്ചമുതലാണ് അധിക വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് കത്തില്‍ പറയുന്നു. സാധാരണക്കാരയ പ്രവാസികള്‍ക്ക് താങ്ങുവാന്‍ സാധിക്കുന്ന നിരക്കാണ് ഈടാക്കുക. നിരക്ക് വര്‍ധിച്ചാല്‍ വലിയ നഷ്ടമാണ് പ്രവാസികള്‍ക്ക് സംഭവിക്കുന്നത്. കേരള സര്‍ക്കാരും പ്രവാസി സംഘടനകളും ആവശ്യപ്പെട്ടിട്ടും നിരക്ക് കുറയ്ക്കുവാന്‍ വിമാന കമ്പനികള്‍ തയ്യാറായിട്ടില്ല.