അന്ന് പൊട്ടിക്കരഞ്ഞു; തന്റെ കട്ട ആരാധികയെ കാണാന്‍ ഡോ. റോബിനെത്തി

ബി​ഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിന്നും ഡോ. റോബിന്‍ രാധാകൃഷ്ണന്‍ പുറത്തായതില്‍ പിന്നെ റോബിന്റെ ഫാന്‍സ് വലിയ പ്രതിഷേധത്തിലാണ് എന്നുള്ളത് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നമ്മള്‍ കാണുന്നതാണ്.

ഈ സീസണിലെ ഏറ്റവും ജനപ്രിയ മത്സരാര്‍ഥി റോബിന്‍ തന്നെയാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. റോബിന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ എത്തിയ ആരാധകരുടെ കൂട്ടം തന്നെയാണ് ഇതിന് തെളിവ്. അന്ന് റോബിന്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച്‌ പൊട്ടിക്കരഞ്ഞ റോബിന്‍ ഫാനായി പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോഴിത തന്റെ കടുത്ത ആരാധികയെ കാണാന്‍ ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നേരിട്ടെത്തിയിരിക്കുകയാണ്. അമ്മു എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. അന്ന് എയര്‍പോര്‍ട്ടില്‍ വെച്ചുള്ള വീഡിയോ വൈറലായതോടെ പെണ്‍കുട്ടിക്കെതിരെ വന്‍ സൈബര്‍ അറ്റാക്ക് ഉണ്ടായിരുന്നു. തുടര്‍ന്നാണ് തന്റെ ആരാധികയെ കാണാന്‍ റോബിന്‍ എത്തിയത്.