വടക്കു കിഴക്കൻ ഇന്ത്യ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന

വടക്കു കിഴക്കൻ ഇന്ത്യയിൽ മഴയ്ക്ക് ശമനം ഇല്ല. മെയ് പതിനാലുമുതൽ തകർത്തു പെയ്യുന്ന മഴ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി.

ഏറ്റവും രൂക്ഷമായ പ്രളയക്കെടുതികൾ നേരിടുന്ന അസമിൽ മാത്രം മുങ്ങിമരിച്ചത് ഒമ്പതു പേരാണ്. 29 ജില്ലകളിലായി ഏഴുലക്ഷത്തോളം പേർ നിലവിൽ പ്രളയബാധിതരാണ്. മഴയിൽ വീടുനഷ്ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും അതിവർഷം തുടരുകയാണ്.