ജെഡിയുവിൽ നേതൃത്വമാറ്റം, അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചുമതലയേറ്റു

ന്യൂഡൽഹി∙ നിതീഷ് കുമാർ പുതിയ ജെഡിയു പ്രസിഡന്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ, ജനതാദൾ (യുണൈറ്റഡ്) അതിന്റെ ചുക്കാൻ പിടിച്ച ലാലൻ സിംഗ് രാജിവയ്ക്കുകയും പുതിയ അധ്യക്ഷനായി നിതീഷ് കുമാർ ചുമതലയേല്ക്കുകയും ചെയ്തു. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി തിരഞ്ഞെടുത്തതായി പാർട്ടിയുടെ മുതിർന്ന നേതാവ് കെസി ത്യാഗി പറഞ്ഞു.

പാർട്ടി വൃത്തങ്ങളിലെ ഊഹാപോഹമനുസരിച്ച്, ജെഡിയുവിന്റെ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളുമായി ( ആർജെഡി) സാമീപ്യമുള്ളതിനാൽ ലാലൻ സിംഗ് നിതീഷിനോട് അനുകൂലമല്ല .ജെഡിയു സഖ്യമായ ആർജെഡിയോട് കൂടുതൽ താൽപര്യം കാണിക്കുന്നതിന്റെ പേരിൽ ലലൻ സിങ്ങിനെ മാറ്റിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, ബിഹാറിലെ ബി.ജെ.പിയും ആർ.ജെ.ഡിയും ഉൾപ്പെടെ മൂന്ന് വലിയ മൂന്ന് പാർട്ടികളിൽ ഏറ്റവും ദുർബലമായത് നിതീഷിന്റെ ജെ.ഡി.(യു) ആണ്. ബിജെപിയിൽ നിന്ന് വേർപിരിഞ്ഞ് ലാലുവിനൊപ്പം ചേർന്ന നിതീഷ് തന്റെ പാർട്ടിയെ കേവലം 43 സീറ്റിലേക്ക് നയിച്ചു, അതേസമയം, ബിജെപിയുമായി വീണ്ടും സഖ്യത്തിലേർപ്പെടാനാണ് നിതീഷിന്റെ നീക്കമെന്നും അതിന്റെ ഭാഗമായാണ് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, നിതീഷ് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി‌യാകണം എന്നാണ് ആഗ്രഹമെന്നും അതിനാണ് പാർട്ടി അധ്യക്ഷനാക്കിയതെന്നും ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു.