എന്റെ പേര് അരുന്ധതി എന്നല്ല, കല്യാണി എന്നാണ്- ബിന്ദുപണിക്കരുടെ മകൾ

ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്.ഇരുവരുടെയും രണ്ടാം വിവാഹമാണ്.ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്.സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്.2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.ബിന്ദു പണിക്കരുടെ കല്യാണി എന്ന് വിളിക്കുന്ന മകളും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കർക്കൊപ്പം എത്താറുള്ള കല്യാണി ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.കോളേജ് ഡേ പ്രോഗ്രാമിൽ നടി മഞ്ജു വാരിയർ അതിഥിയായി എത്തിയപ്പോൾ മഞ്ജുവിനൊപ്പം അരുന്ധതി നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ടിക്ടോക് ഇപ്പോൾ ലഭ്യമല്ലെങ്കിലും അരുന്ധതി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. മകൾ മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.കഴിഞ്ഞ മാസമാണ് കല്യാണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നത്. ഇപ്പോളിതാ തന്റെ പേരിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം. വാക്കുകൾ ഇങ്ങനെ,

എന്റെ പേര് അരുന്ധതി എന്നല്ല, കല്യാണി ബി. നായർ എന്നാണ് എന്റെ ഒഫിഷ്യൽ പേര്. ഈ പേര് മാത്രമേ എനിക്കുള്ളൂ. പക്ഷേ ഗൂഗിളിലും പല ഓൺലൈൻ മാധ്യമങ്ങളിലും ഞാൻ അരുന്ധതിയാണ്. ഗൂഗിളിൽ കല്യാണി എന്ന പേരു തന്നെ കാണാനില്ല. അരുന്ധതി ആരാണ് എന്ന് എനിക്കറിയില്ല. സത്യത്തിൽ എന്റെ പരിചയത്തിൽത്തന്നെ അരുന്ധതി എന്ന പേരിൽ ആരുമില്ല. ഏതെങ്കിലും ഒരു മാധ്യമത്തിൽ തെറ്റി വന്നതായിരിക്കാം. അത് പിന്നീട് മറ്റുള്ളതിലും ആവർത്തിച്ചിരിക്കും. അങ്ങനെ ‍കല്യാണി എന്ന ഞാൻ അരുന്ധതി ആയതാണെന്ന് തോന്നുന്നു

ആദ്യമൊന്നും എനിക്ക് ഒന്നും തോന്നിയിരുന്നില്ല. പക്ഷേ പതിയെ അരുന്ധതി എന്ന പേരിനു കൂടുതൽ പ്രചാരം ലഭിച്ചു. മിക്കയിടത്തും അരുന്ധതി എന്ന േപരാണ് വരുന്നത്. പുറത്തു പോകുമ്പോൾ ആളുകൾ അരുന്ധതിയല്ലേ എന്നു ചോദിച്ചാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് എനിക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങിയത്. കാരണം എല്ലാവരോടും ഞാൻ അരുന്ധതിയല്ല കല്യാണിയാണ് എന്നു പറയണമല്ലോ. പിന്നെ നമ്മുടേതല്ലാത്ത പേരിൽ അറിയപ്പെടാൻ ആരും ആഗ്രഹിക്കില്ലല്ലോ.