മോദി സർക്കാരിൻ്റെ വികസനങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി പദയാത്രയ്ക്ക് നാളെ തുടക്കം

ലോക്സഭാ തെരഞ്ഞെടുപ്പിന് വിളംബരം കുറിച്ചുകൊണ്ട് കേരളത്തിൽ ബിജെപിയുടെ കേരളപദയാത്രയ്ക്ക് നാളെ തുടക്കമാകും. കാസർഗോഡ് ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്ത് യാത്രക്ക് തുടക്കം കുറിക്കും. സംസ്ഥാനത്തെ 20 ലോകസഭ മണ്ഡലങ്ങളിലൂടെ 30 ദിവസങ്ങളിലായി നടക്കുന്ന കേരള പദയാത്ര ഫെബ്രുവരി മാസം 27ന് പരിസമാപിക്കും. ഈ ദിവസങ്ങളിലെല്ലാം നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസന പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുകയാണ് ഈ കേരള പദയാത്രയിലൂടെ ലക്ഷ്യമിടുന്നത്.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരള പദയാത്രയെ നയിക്കുന്നത് ഈ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച എത്രത്തോളം നിർണായകമാണ് എന്നതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് കേരള പദയാത്ര നടത്താനുള്ള ബിജെപിയുടെ തീരുമാനം തന്നെ. പലപ്പോഴും കേന്ദ്രസർക്കാരിന്റെ ദ്ധതികൾ പേരുമാറ്റി സംസ്ഥാനത്ത് കേരളം നടപ്പാക്കിയതാണെന്ന് വരുത്തി തീർക്കുകയാണ് എൽഡിഎഫ് സർക്കാർ. കേന്ദ്ര സർക്കാർ നിർമ്മലാ സീതാരാമൻ ഇത് പരസ്യമായി പറഞ്ഞ കാര്യമാണ്. ഇത്തരത്തിൽ കേന്ദ്ര പദ്ധതികളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമില്ല.

കേന്ദ്ര പദ്ധതികളെക്കുറിച്ച് കൃത്യമായി ജനങ്ങൾക്കിടയിൽ എത്തുന്നില്ല ഇത് വലിയ പോരായ്മയായി ബിജെപിയുടെ ദേശീയ നേതൃത്വം കരുതുകയും ചെയ്യുന്നു. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ ബിജെപി പദ്ധതികളുടെ കേന്ദ്രസർക്കാറിന്റെ വികസന കാര്യങ്ങളെക്കുറിച്ച് പറയാനാണ് കൂടുതൽ സമയം വിനിയോഗിച്ചത്. അതായത് നരേന്ദ്രമോദിയുടെ ഗ്യാരണ്ടി അതായിരിക്കും ഈ തെര ഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ മുദ്രാവാക്യം. നരേന്ദ്രമോദി നൽകിയ ഗ്യാരണ്ടി കേരളത്തിലെയും വികസന കുതിപ്പിലേക്ക് കൊണ്ടുവരുമെന്ന് നരേന്ദ്രമോദിയുടെ ഗ്യാരണ്ടി ചർച്ചയാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ ചർച്ചയാക്കി കൊണ്ടായിരിക്കും ബിജെപി തിരഞ്ഞെടുപ്പ് നേരിടുക