ബിജെപിക്ക് 2 സീറ്റ്, ഇടതിനു 8 സീറ്റുവരെ, UDFനു നഷ്ടം ഇന്റലിജൻസ് റിപോർട്ട്

തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നേറ്റം. യു ഡി എഫിനു പല സീറ്റും നഷ്ടമാകും. ബിജെപിക്ക് 2ഇടത്ത് ജയ സാധ്യത.കേരളത്തിൽ തിരഞ്ഞെടുപ്പിൽ ജയ സാധ്യത കനക്കാക്കിയുള്ള രഹസ്യാന്വേഷണ ഏജൻസി റിപോർട്ട് സർക്കാരിനു സമർപ്പിച്ചു. കർമ്മ ന്യൂസ് എക്സ്ക്ളൂസീസ്. കേരള പോലീസ് രഹസ്യാന്വേഷണ റിപോർട്ട് പ്രകാരം യു ഡി എഫിനു വൻ തകർച്ച ഉണ്ടാകും. നിലവിലെ 19 സീറ്റിൽ നിന്നും 12 സീറ്റിലേക്ക് എങ്കിലും യു ഡി എഫ് ചുരുങ്ങും. ഇടത് മുന്നണി മുന്നേറ്റം റിപോർട്ടിൽ.

കാസർകോട്, കണ്ണൂർ, വടകര,പാലക്കാട് സീറ്റുകൾ യു ഡി എഫിലും നിന്നും ഇടത് മുന്നണി പിടിച്ചെടുക്കും. എന്നാൽ ആലപ്പുഴ യു ഡി എഫ് ജയിക്കും എന്നും റിപോർട്ടുണ്ട്. ആലപ്പുഴയിലെ മൽസരത്തിൽ യു ഡി എഫിന്റെ ജയം പ്രവചിക്കുന്നു. ആലപ്പുഴ സി പി എമ്മിന്റെ സിറ്റിങ്ങ് സീറ്റാണ്‌. എന്നാൽ ഇവിടെ കെ സി വേണുഗോപാലിനു വിജയ സാധ്യത കണക്കാക്കുന്നു. ബിജെപിക്ക് കേരളത്തിൽ തൃശൂരും തിരുവനന്തപുരത്തും സാധ്യതാ ലിസ്റ്റിൽ ഉണ്ട്. എന്നാൽ ഈ 2 സീറ്റിലും ബിജെപി അല്ലെങ്കിൽ യു ഡി എഫ് എന്നതാണ്‌ സാധ്യത. ഇലക്ഷൻ അടുക്കുമ്പോൾ ബിജെപിയുടെ പ്രതീക്ഷ മങ്ങും എന്നും തൃശൂരും തിരുവനന്തപുരത്തും യു ഡി എഫ് ജയിക്കും എന്നും കനക്കാകുന്നു.

തൃശൂരിൽ സുരേഷ് ഗോപിക്കെതിരെ സ്വന്തം പാലയത്തിൽ പട ഒരുക്കം ഉണ്ട് എന്നും പറയുന്നു. തൃശൂർ പിടിക്കാനുള്ള ബിജെപിയുടെ നീക്കം പ്രവചിക്കുമ്പോൾ തന്നെ വിജയ പരാജയ സാധ്യകളും റിപോർട്ടിൽ ഉണ്ട്.കാസർകോട് ഇടത് മുന്നണി ജയിക്കും. കണ്ണൂരിൽ ഇക്കുറി കെ സുധാകരനു വൻ വെല്ലുവിളി ഉണ്ടാകും. സി പി എം ജയിക്കും, വടകരയിൽ കെ കെ ശൈലജ ജയിക്കും. പാലക്കാട് ഇക്കുറി ഇടത് മുന്നണി തിരിച്ച് പിടിക്കും.

കൊല്ലം,കോഴിക്കോട്, മലപ്പുറത്തേ 2 സീറ്റുകൾ, എറണാകുളം, ഇടുക്കി, ചാലക്കുടി ആലപ്പുഴ സീറ്റുകളിൽ യു ഡി എഫ് വിജയിക്കും എന്നും റിപോർട്ട് ഉണ്ട്. കൊടിക്കുന്നിൽ സുരേഷ് വിജയിക്കും എന്നും പറയുന്നു.രമ്യ ഹരിദാസിനും വിജയം ഉണ്ടാകും. വയനാട് യു ഡി എഫ് നിലനിർത്തും.പത്തനം തിട്ടയിൽ ഇടത് വിരുദ്ധ വികാരം ചിതറി പോകും എന്നും അവിടെ എൽ ഡി എഫ് ജയിക്കും എന്നും പറയുന്നു.

പൊതുതെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിൽ തെരഞ്ഞെടുപ്പ്‌ രംഗം സജീവമായി. അവസാനമായി യു.ഡി.എഫ്‌. സ്‌ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുത്തുതുടങ്ങി. ഇടത്‌, എൻ.ഡി.എ സ്‌ഥാനാർഥികൾ പ്രചാരണരംഗത്ത്‌ അൽപ്പം മുന്നിലെത്തിയിട്ടുണ്ടെങ്കിലും ചടുലമായ പ്രവർത്തനങ്ങളിലൂടെ അത്‌ മറികടക്കാനുള്ള ശ്രമത്തിലാണ്‌ യു.ഡി.എഫ്‌.

കഴിഞ്ഞ ഒരാഴ്‌ചയായി വിഷയങ്ങൾ മാറിമാറി വരുന്നുണ്ടെങ്കിലും സ്‌ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ പ്രചാരണതന്ത്രത്തിന്‌ രൂപം നൽകാനും മുന്നണികൾ ഒരുക്കമാരംഭിച്ചിട്ടുണ്ട്‌. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കഴിഞ്ഞ തവണയുണ്ടാക്കിയതുപോലുള്ള തിരിച്ചടി ഇക്കുറി ഉണ്ടാക്കാതിരിക്കാൻ ഇടതുമുന്നണി ശ്രദ്ധചെലുത്തുന്നുണ്ട്‌. രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം കഴിയുന്നത്ര ഗുണകരമാക്കാനുള്ള ശ്രമത്തിലാണ്‌ യു.ഡി.എഫ്‌. നരേന്ദ്ര മോദിയിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനാണ്‌ എൻ.ഡി.എ. നീക്കം.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ മോദി പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തിൽ എത്തുന്നത്.തൃശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും മോദിയേ എത്തിക്കാൻ വൻ നീക്കം നടത്തിവരികയാണ്‌.

അതേസമയം ദേശീയതലത്തിൽ തന്നെ കോൺഗ്രസിൽ നിന്ന്‌ ബി.ജെ.പിയിലേക്കു നടക്കുന്ന വൻ കൊഴിഞ്ഞുപോക്ക്‌ കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയാകും. പ്രത്യേകിച്ച്‌ മുതിർന്ന കോൺഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിപാളയത്തിൽ എത്തിയ സ്‌ഥിതിക്ക്‌. സംഘടനാപരമായ ദൗർബല്യങ്ങളും പാർട്ടിയിലെ അഭിപ്രായ സമന്വയമില്ലായ്‌മയും ന്യൂനപക്ഷവിഭാഗങ്ങൾ അകന്നുപോയതും യു.ഡി.എഫിനു തലവേദനയാകും.

പ്രധാന മണ്ഡലങ്ങളിൽ മത്സരിക്കുന്നവരെ നിശ്‌ചയിച്ച്‌ എൻ.ഡി.എയും പ്രചാരണത്തിൽ മുന്നേറിയിട്ടുണ്ട്‌. ക്രിസ്‌തീയ വിഭാഗത്തിലുണ്ടായ മനംമാറ്റമാണു കേരളത്തിൽ ഇക്കുറി എൻ.ഡി.എയ്‌ക്കു പ്രതീക്ഷ നൽകുന്നത്‌. അത്‌ ഉപയോഗിച്ച്‌ മുന്നോട്ടുപോകുന്നതിനുള്ള തന്ത്രമാണ്‌ അവർ മെനയുന്നതും. ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടിൽ കേന്ദ്രീകരിച്ചു തന്നെയാണ്‌ അവരുടെ പ്രചാരണതന്ത്രം.