കേരളത്തിൽ ബിജെപി ഒരു പ്രശ്നമല്ല, പന്ന്യൻ രവീന്ദ്രൻ

ബിജെപി നേരിടാൻ തന്ത്രങ്ങൾ മെനയേണ്ടതില്ല. കേരളത്തിൽ ബിജെപിയും കോൺ​ഗ്രസും ഒരുപോലെ യെന്ന് പന്ന്യൻ രവീന്ദ്രൻ. കേരളത്തിൽ ബിജെപിയും പ്രശ്നമേയല്ലാ. ഒരിക്കലും കേരളീയർ ബി ജെ പിയെ സ്വീകരിക്കില്ല. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്താണ് ബിജെപി. രാജ​ഗോപാൽ നിന്നതും ജയിച്ചതും പാർട്ടയോടുള്ള താത്പര്യംകൊണ്ട്ല്ല. അദ്ദേഹം ജനങ്ങൾക്ക് രാജേട്ടൻ ആയിരുന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ സകല പ്രതിസന്ധികൾ നേരിട്ടുകൊണ്ട് ഈ മണ്ഡലത്തിൽ ആറ് സീറ്റും പിടിച്ചെടുത്തു. ആർ സീറ്റിലും കൂടി നമുക്കുള്ള ഭൂരിപക്ഷം കൃത്യമായ കണക്കു പറഞ്ഞാൽ 38 ശതമാനം വോട്ട് നമുക്ക്. 36% യുഡിഎഫ്, 28 ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടു സീറ്റുകൾ നേടിയത് രാഷ്ട്രീയ അടിയൊഴുക്കുകൾകൊണ്ട്.