ഏക സിവിൽകോഡ് നടപ്പിലാക്കും, അന്താരാഷ്ട്ര രാമായണോത്സവം നടത്തും, ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക സമ്പൂർണ രാഷ്ട്ര വികസനത്തിനുള്ള രേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

70 വയസുകഴിഞ്ഞാൽ അഞ്ചുലക്ഷം വരെ സൗജന്യ ചികിത്സ. ഏക സിവിൽകോഡ് നടപ്പിലാക്കും. അന്താരാഷ്ട്ര രാമായണോത്സവം നടത്തും. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുമെന്ന് പ്രഖ്യാപനം. നടപ്പാക്കുന്ന കാര്യങ്ങളെ പ്രകടനപത്രികയിൽ പറയാറുള്ളൂവെന്ന് മോദി. ദരിദ്ര വിഭാഗങ്ങൾക്ക് മൂന്ന് കോടി വീട് കൂടി നിർമ്മിച്ച് നൽകും. 6Gസാ​ങ്കേതിക പ്രഖ്യാപനവും പ്രകടനപത്രികയിൽ. മുദ്രലോൺ 10ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കും. വനിത സം​വരണം നടപ്പാക്കും. അഴിമതിക്കാ​ർക്കെതിരെ കർശന നടപടി. സൗജന്യറേഷൻ അടുത്ത അഞ്ച് വർഷവും തുടരും.