ആഗ്രഹ സഫലീകരണത്തിന്റെയും സന്തോഷത്തിന്റെയും ഒരു വർഷം കൊണ്ടുവരട്ടെ, മലയാളികൾ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ മലയാളത്തിലായിരുന്നു പ്രധാനമന്ത്രി വിഷു ആശംസകൾ പങ്കുവച്ചത്. മലയാളത്തിന് പുറമേ ഇംഗ്ലീഷിൽ ആശംസ അറിയിച്ചുകൊണ്ടുള്ള കാർഡും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. വിഷു ആശംസകൾ എന്ന് മലയാളത്തിൽ എഴുതിയ തലക്കെട്ടോടെയാണ് അദ്ദേഹം ആശംസാ സന്ദേശങ്ങൾ പങ്കുവച്ചിട്ടുള്ളത്.

വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വർഷത്തിനായി പ്രാർത്ഥിക്കുന്നു. ഈ വർഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവർക്കും വിഷു ആശംസകൾ.’ എന്നായിരുന്നു പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പ്.

വിഷുവിന്റെ സന്തോഷ വേളയിൽ കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആശംസകൾ. പുതുമയുടെയും അനുഗ്രഹങ്ങളുടെയും ഈ ആഘോഷം, എല്ലാവർക്കും ആഗ്രഹ സഫലീകരണത്തിന്റെയും സന്തോഷത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും ഒരു വർഷം കൊണ്ടുവരട്ടെ. എല്ലാവർക്കും ഐശ്വര്യപൂർണമായ ഒരു വിഷുവിനായി ഞാൻ ഈശ്വരനോട്…

‘വിഷുവിന്റെ സന്തോഷ വേളയിൽ കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആശംസകൾ. പുതുമയുടെയും അനുഗ്രഹങ്ങളുടെയും ഈ ആഘോഷം, എല്ലാവർക്കും ആഗ്രഹ സഫലീകരണത്തിന്റെയും സന്തോഷത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും ഒരു വർഷം കൊണ്ടുവരട്ടെ. എല്ലാവർക്കും ഐശ്വര്യപൂർണമായ ഒരു വിഷുവിനായി ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.’ എന്നായിരുന്നു അമിത് ഷാ എക്‌സിൽ പങ്കുവച്ച കുറിപ്പ്.