ചെന്നൈ തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ചെന്നൈ : ചെന്നൈ തുറമുഖത്ത് കപ്പിലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. ഒഡീഷയിൽനിന്നെത്തിയ എണ്ണക്കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ്‍ലൈൻ പൊട്ടിയാണ് അപകടമുണ്ടായത്.