ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടല്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്. മത്സ്യ ബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ചേറ്റുവായില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. വലപ്പാട് സ്വദേശി അരവിന്ദാക്ഷന്‍ എന്ന വ്യക്തിയുടെ ബോട്ടാണ് 19 നോട്ടിക്കല്‍ മൈല്‍ ദൂരെ കുടുങ്ങിയത്.

ബോട്ട് കടലില്‍ കുടുങ്ങിയതായി അഴിക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകളും 24 മണിക്കൂറോളം പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട സ്റ്റേഷനും സ്ഥാപിക്കുമെന്ന് തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.