ബോംബ് സ്ഫോടനം, തലശ്ശേരിയിൽ ആർഎസ്എസ് നേതാവിന് ​ഗുരുതര പരിക്ക്

തലശ്ശേരി എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരുക്ക്. സ്ഫോടനത്തിൽ വിഷ്ണുവെന്നയാളുടെ കൈപ്പത്തി തകർന്നു. വിരലുകളും അറ്റു. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെയാണ് പുലർച്ചെ സ്ഫോടനമുണ്ടായത്.  സ്ഥലത്ത് നിന്ന് ഒരു നാടൻ ബോംബും കണ്ടെടുത്തു.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ തലശ്ശേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വലിയ പോലീസ് സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഏറെ കാലമായി സമാധാനത്തിൽ ആയിരുന്ന കണ്ണൂരിൽ കുറെ കാലത്തിനു ശേഷമാണ്‌ ഇത്തരത്തിൽ ഒരു സംഭവം