ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി, അന്വേഷണം ആരംഭിച്ചു

മുംബൈ : മുംബൈ വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനം തകർക്കുമെന്ന് ബോംബ് ഭീഷണി. വിമാനം 6E-5188, ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയത്. ലാൻഡിം​ഗിന് 40 കിലോ മീറ്റർ മുമ്പാണ് ട്രാഫിക് കൺട്രോളിൽ ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ഉറവിടം എവിടെയെന്ന് അറിയില്ല.

വാർത്താകുറിപ്പിൽ ഭീഷണിയുടെ കാര്യം ഇൻഡി​ഗോ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സുരക്ഷ പരിശോധനകളെല്ലാം പൂർത്തിയാക്കിയെന്നും അവർ വ്യക്തമാക്കി. അന്വേഷണം പുരോ​ഗമിക്കുന്നതായി അധികൃതർ അറിയിച്ചു.