ബ്രിട്ടനിലെ സ്ഥിതി ഭയാനകം, മരണം 20,000ത്തില്‍ നിര്‍ത്താനായാല്‍ വിജയിച്ചുയെന്ന് ആരോഗ്യ വിഭാഗം

ബ്രിട്ടനില്‍ കോവിഡ് മരണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. മരണ നിരക്ക് 20,000 ത്തിലേക്ക് എത്തി. ഭീതിയും രോഗവും മൂലം ബ്രിട്ടന്‍ വിറങ്ങലിച്ചു നില്ക്കുകയാണ്. ഈ നൂറ്റാണ്ടിലേ ഏറ്റവും വലിയ ദുരന്തത്തിലൂടെ നമ്മള്‍ കടന്നു പോകുന്നു എന്നും മരണം 20000ത്തില്‍ എങ്കിലും നിര്‍ത്താന്‍ ആയാല്‍ നമ്മള്‍ വിജയിച്ചു എന്നുമാണ് ബ്രിട്ടീഷ് അധികൃതര്‍ വൈകി ജനങ്ങള്‍ക്ക് നല്കിയ അറിയിപ്പ്. യുദ്ധകാല അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ ബഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളിലെ ആശുപത്രികള്‍ വരെ ജനങ്ങള്‍ക്കായി തുറക്കുകയാണ്. മാത്രവുമല്ല ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തേതെന്ന് പറയാവുന്ന ബര്‍മിന്‍ ഹാം വിമാനത്താവളം മോര്‍ച്ചറിയാക്കി മാറ്റുകയാണ്.

ബ്രിട്ടന്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരുന്ന കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. ഇറ്റലിയില്‍ മരണം പതിനായിരം കടന്നു. കൊറോണ വൈറസ് അവസാനിച്ചാല്‍പ്പോലും രാജ്യം എപ്പോള്‍ തിരിച്ചുവരുമെന്ന് അറിയാന്‍പാടില്ലാത്ത അവസ്ഥയിലാണ്. രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ബ്രിട്ടനിലെ ഒട്ടുമിക്ക നേതാക്കള്‍ക്കും ഇന്നലെത്തന്നെ കൊറോണ സ്ഥിതീകരിച്ചിരുന്നു. 20,000 പേരില്‍ മരണം നിറുത്താനായാല്‍ നമ്മള്‍ ജയിച്ചു എന്നാണ് യുകെ ആരോഗ്യ വിഭാഗം പറയുന്നത്. എയര്‍പോര്‍ട്ടുകള്‍ ഇതുവരെയും അടച്ചിട്ടില്ല.. ലോക്തതിന്റെ വിവിദഭാഗങ്ങളിലുള്ള ബ്രിട്ടനില്‍ നിന്നുള്ളവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ നന്നായി പുരോഗമിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ അതിജീവിക്കുക എന്നത് മാത്രമാണ് ബ്രിട്ടന്‍ ജനതയുടെ മുന്നിലുള്ള കാര്യം. വൈറസ് പകരുന്നത് ഒഴിവാക്കാനായി വീടുകളിലിരിക്കു എന്ന അപേക്ഷ മാത്രമേ ഗവണ്‍മെന്റിന് മുന്നിലൊള്ളു