മദ്യം കിട്ടാത്തതിനാൽ 3 പേർ ജീവനൊടുക്കി, മദ്യപാനികളും കുടുംബവും ജാഗ്രത !

മദ്യം കുടിക്കാൻ കിട്ടാത്തതിനാൽ സംസ്ഥാനത്ത് 3 പേർ മാനസീക അസ്വാസ്ത്യത്തിൽ ജീവനൊടുക്കി. അമിതമായ മദ്യാസക്തി ഉണ്ടായിരുന്ന അനേകം പേർ ഇപ്പോൾ കേരളത്തിൽ ഇതേ അവസ്ഥയിലാണ്‌. അതിനാൽ തന്നെ അവരും കുടുംബാംഗങ്ങളും ജാഗ്രത പാലിക്കുക.

മദ്യം പതിവായി കുടിക്കുന്നവരും അവരുടെ കുടുംബങ്ങളും അറിഞ്ഞിരിക്കാൻ കർമ്മ ന്യൂസ് മുമ്പ് പ്രസിദ്ധീകരിച്ച പത്തനംതിട്ട ജില്ലാ കലക്ടറുടെ മുന്നറിയിപ്പ് അടങ്ങിയ വാർത്തയുടെ ലിങ്ക് ഇവിടെ ചേർക്കുകയാണ്‌. ഇത് മറ്റുള്ളവർക്കും ഷേർ ചെയ്യുക  മദ്യം കിട്ടാനില്ല, മദ്യപാന്മാരും അവരുടെ കുടുംബങ്ങളുടേയും അടിയന്തിര ശ്രദ്ധക്ക്

കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിലായാണ് മൂന്നുപേർ തൂങ്ങിമരിച്ചത്. കുണ്ടറ പെരുമ്പുഴ ഡാൽമിയ പാമ്പുറത്തുഭാഗം എസ്.കെ. ഭവനിൽ പരേതനായ വേലു ആചാരിയുടെ മകൻ സുരേഷ് (38), കണ്ണൂർ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനുസമീപം തട്ടാന്റെ വളപ്പിൽ കെ.സി. വിജിൽ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്പിൽ ബാവന്റെ മകൻ വാസു (37) എന്നിവരാണ്‌ മരിച്ചത്.

ഇപ്പോൾ ആത്മഹത്യ ചെയ്ത സുരേഷ് അമ്മൂമ്മ തങ്കമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ നാലോടെ തങ്കമ്മ വീടിനുപുറത്തിറങ്ങിയപ്പോൾ സുരേഷ് അകത്തുനിന്ന് വാതിലടച്ചു. വീടിനുള്ളിലാണ്‌ തൂങ്ങിയത്. അർബുദരോഗിയും അവിവാഹിതനുമായിരുന്നു.അർബുദരോഗിയായ ഇയാൾ മദ്യത്തിൽ ആയിരുന്നു ആശ്വാസം കണ്ടെത്തിയിരുന്നത്.

മരിച്ച വിജിൽ കയറ്റിറക്ക് തൊഴിലാളിയാണ്. മദ്യം ലഭിക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെമുതൽ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.മരിച്ച വാസു അമ്മയ്ക്കൊപ്പമാണ്‌ താമസിക്കുന്നത്.ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വാസുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. രണ്ടുദിവസമായി മദ്യം കിട്ടാത്തതിനാൽ ഇയാൾക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നതായും മദ്യം കഴിക്കാനാകാത്തതിലുള്ള മാനസികബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക്‌ കാരണമെന്നുമാണ് ബന്ധുക്കളും പ്രദേശത്തുള്ളവരും പോലീസിനോടു പറഞ്ഞത്.മരിച്ച 3 പേരും അവിവാഹിതരാണ്‌. യുവാക്കളേ എത്രമാത്രം ലഹരി അടിമയാക്കി എന്നതിനും തെളിവാണിത്.