കൊല്ലത്ത് സി.പി.എം സിറ്റിങ്ങ് സീറ്റ് ബിജെപി പിടിച്ചെടുത്തു, കണ്ണൂരിലും ഇടതിനു തിരിച്ചടി

സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ഇടതിനു തിരിച്ചടി. കൊല്ലം ആദിച്ചനെല്ലൂര്‍ പുഞ്ചിരിച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വിജയം. സി.പി.എമ്മിന്റെ സിറ്റിങ്ങ് സീറ്റ് ബിജെപി ഇവിടെ പിടിച്ചെടുത്തു.കഴിഞ്ഞ തവണ രണ്ടുവോട്ടിന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി എ.എസ്. രഞ്ജിത്താണ് ഇത്തവണ വിജയിച്ചത്. സിപിഎമ്മിലെ അനില്‍ കല്ലിങ്ങലിനെ 90 വോട്ടിനാണ് രഞ്ജിത്ത് വിജയിച്ചത്. എല്‍ഡിഎഫ് അംഗമായിരുന്ന രതീഷിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഇതുകൂടാതെ, സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 17 ഇടങ്ങളില്‍ എട്ടിടങ്ങളില്‍ യുഎഡിഎഫും എഴിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും ഒരിടത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്.

മുഖ്യമന്ത്രിയുടെ ധർമ്മടത്ത് ഇടത് മുന്നണി സ്ഥനാർഥി ജയിച്ചത് കഷ്ടിച്ച വോട്ടുകൾക്ക്.ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡ് എൽ ഡി എഫ് നിലനിർത്തി. 9 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ബി.ഗീതമ്മ വിജയിച്ചത്.