ഇലക്ഷൻ കമ്മീഷണറേ തിരഞ്ഞെടുക്കുന്ന പാനൽ, ചീഫ് ജസ്റ്റീസിനെ ഒഴിവാക്കുന്ന ബിൽ ലോക്സഭയിൽ

ചീഫ് ഇലക്ഷൻ കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നതിനുള്ള പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ബിൽ പാർലിമെന്റിൽ അവതരിപ്പിച്ചു. ബിൽ അനുസരിച്ച് ചീഫ് ജസ്റ്റിസിന് പകരം, മൂന്നംഗ പാനലിൽ ഇനി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെ കൂടാതെ ഒരു ക്യാബിനറ്റ് മന്ത്രിയും അതിന്റെ തലവനായ പ്രധാനമന്ത്രിയും ഉൾപ്പെടും.

ഇതോടെ ഇലക്ഷൻ കമ്മീഷനേ രൂപീകരിക്കുന്ന നിർണ്ണായകമായ പാനലിൽ നിന്നാണ്‌ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പുറത്താവുക. ലോക സഭയിൽ അവതരിപ്പിക്കുന്ന ബിൽ പിന്നീട് രാജ്യ സഭയിലും അവതരിപ്പിക്കും

തക്കാളി ഇറക്കുമതി ചെയ്യും

നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് തക്കാളി ഇറക്കുമതി ചെയ്ത് വില കയറ്റം തടയും എന്ന് ധന മന്ത്രി നിർമ്മല സീതാരാമൻ.

രാഹുലിനെതിരേ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലം മാറ്റി

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ‘മോദി കുടുംബപ്പേര്’ പരാമർശത്തിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിച്ചത് താൽക്കാലികമായി നിർത്തിവയ്ക്കാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി കൊളീജിയം സ്ഥലം മാറ്റി.ജസ്‌റ്റിസ് ഹേമന്ത് എം പ്രച്ഛക് ആണ്‌ സ്ഥലം മാറ്റത്തിൽ ഉൾപ്പെട്ടത്. സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം ആണിത്. 9 ജഡ്ജിമാരേയാണ്‌ രാജ്യത്ത് സ്ഥലം മാറ്റിയിരിക്കുന്നത്.

മികച്ച നീതിനിർവഹണത്തിനായി“ സ്ഥലംമാറ്റങ്ങൾ കൊളീജിയം ശുപാർശ ചെയ്തു.2002ലെ ഗുജറാത്ത് കലാപക്കേസിലെ പ്രതിയായ മുൻ ബിജെപി മന്ത്രി മായ കോദ്‌നാനിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക സംഘത്തിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് പ്രച്ഛക്.