മേയർ കാട്ടിയ വഴിയിലൂടെ, കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവറെ ബസ് തടഞ്ഞ് തല്ലിവീഴ്ത്തി, പ്രതികൾ കസ്റ്റഡിയിൽ

മേയർ സഭവത്തിനു പിന്നാലെ ഇതാ കണ്ണൂരിലും കെ എസ് ആർ ടി സി ഡ്രൈവറെ തല്ലി. ബസ് തടഞ്ഞ് നിർത്തി ഒരു സംഘം ആളുകൾ ആക്രമിച്ചു. തങ്ങളുടെ ബൈക്കിൽ കെ എസ് ആർ ടി സി ബസ് ഇടിക്കാൻ വന്നു എന്ന കാരണമാണ്‌. അതായത് ബസ് ഇടിച്ചില്ല. അപകടം ഉണ്ടായില്ല.എന്നിട്ടും ഇടിക്കാനായി വന്നു എന്ന് പറഞ്ഞാണ്‌ ഇങ്ങിനെ ചെയ്തത്.

തിലാന്നൂർ സ്വദേശികളായ അജ്മൽ(20), മുസ്താഫ്(19), നബാൻ(21)ഫഹദ്(21)സഹീൻ(22) റംസാൻ(22), താഴെ ചൊവ്വാ സ്വദേശി മുഹമ്മദ് റിഷാദ് (20) എന്നിവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ഡ്യൂട്ടി തടയൽ, മർദ്ദനം ഇങ്ങിനെ അകത്ത് കിടക്കാവുന്ന വകുപ്പുകൾ എല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രതികൾ കസ്റ്റഡിയിലാണ്‌

ഇവരെ ഒക്കെ രക്ഷിക്കേണ്ട ഇവരുടെ മന്ത്രി ഗണേശൻ ഇപ്പോൾ ഭാര്യയുമായി ഉല്ലാസ യാത്രയിൽ വിദേശത്താണ്‌. ആശാൻ ക്യാപ്റ്റനും കുടുംബത്തിനും മരുകൻ മന്ത്രിക്കും ആകാമെങ്കിൽ എനിക്കും എന്താ എന്ന് ഗണേശൻ ചോദിച്ചാൽ ശരിയാണ്‌ താനും. എന്നാൽ യദുമാരേയും മറ്റും ഇങ്ങിനെ ഒരു കാരണവുമില്ലാതെ ആക്രമിക്കുന്നതിനു സാഹചര്യം മേയർ തലത്തിലും മറ്റും ഒരുക്കുകയാണിപ്പോൾ.

എറണാകുളത്ത് നിന്ന് മൂകാംബികയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ഡ്രൈവറെ ആണ്‌ മർദ്ദിച്ചത്. എറണാകുളത്ത് നിന്നും 7 മണിക്കൂറോളം ഓടിച്ച് എത്തിയ ഡ്രൈവറെയാണ്‌ ഒരു കാരണവും ഇല്ലാതെ ആക്രമിച്ചത് എന്നും ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഫുട്ബോൾ മാച്ച് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്‍റെ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കാൻ വന്നെന്ന് ആരോപിച്ചാണ് മർദനം. ബസ് കണ്ണൂർ ഡിപ്പോയിൽ എത്തിയപ്പോൾ ബസിനകത്ത് കയറി ഡ്രൈവറെ മർദിക്കുകയും തെറിവിളിക്കുകയും ബസിന്‍റെ സൈഡ് ഗ്ലാസിൽ അടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.