കേരളത്തില്‍ മൈക്രോബയോം റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം. രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്‌നോളജിയുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കുമെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക.

സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ പ്രവര്‍ത്തനത്തിനായി താലകാലിക അടിസ്ഥാനത്തില്‍ തസ്തികള്‍ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്നും വിമരമിച്ച ഡോ സാബു തോമസിനെ ആദ്യ ഡയറക്ടറായി നിയമിക്കും.

പരിസ്ഥിതി ശാസ്ത്രം, വൈദ്യശാസ്ത്രം, കാര്‍ഷിക മേഖല, ഫോറന്‍സിക് സയന്‍സ് തുടങ്ങി എക്‌സോ ബയോളജി വരെ വ്യാപിച്ച് കിടക്കുന്ന വൈവിധ്യമാണ് മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നത്.