രാധിക ആപ്‌തെയുടെ അര്‍ദ്ധ നഗ്ന ചിത്രം വൈറല്‍, നടിയെ രാജ്യം നിരോധിക്കണമെന്ന് ക്യാമ്പെയ്ന്‍

ബോളിവുഡ് നടി രാധിക ആപ്‌തെയ്ക്ക് എതിരെ സോഷ്യല്‍ മീഡിയകളില്‍ ബോയ്‌കോട്ട് ക്യാമ്പെയ്ന്‍. നടിയുടെ പാര്‍ച്ചഡ് എന്ന ഹിന്ദി ചിത്രത്തിലെ ഒരു ചിത്രം വൈറലായി മാറിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ചിത്രത്തില്‍ അര്‍ദ്ധ നഗ്നയായിട്ടാണ് രാധിക പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ചിലര്‍ നടിക്കെതിരെ രംഗത്ത് എത്തിയത്. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കാനായി രാധികയെ നിരോധിക്കണം എന്നാണ് ട്വീറ്റുകള്‍.

ബോളിവുഡ് സിനിമകള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെ അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു എന്നും ചിലര്‍ വാദിക്കുന്നുണ്ട്. രാധിക ആപ്‌തെയുടെ സിനിമകള്‍ വളരെ മോശമായതിനാല്‍ ഫോട്ടോയും വീഡിയോയും പോലും പങ്കുവയ്ക്കാന്‍ കഴിയില്ല. അശ്ലീലം പ്രചരിപ്പിക്കുന്നതിനാല്‍ രാജ്യം രാധികയെ ബഹിഷ്‌ക്കരിക്കണം എന്ന് ചിലര്‍ ട്വീറ്റ് ചെയ്യുന്നു.

പാര്‍ച്ചഡ് 2015ല്‍ പുറത്തിറങ്ങിയതാണ്. ലീന യാദവാണ് ചിത്രം സംവിധാനം ചെയ്തത്. ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങളായ ശൈശവ വിവാഹം, സ്ത്രീധനം, മാരിറ്റല്‍ റേപ്പ്, സ്ത്രീ പീഡനങ്ങള്‍ എന്നിവയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.