16കാരനെ ബന്ധുവീട്ടിലും റിസോര്‍ട്ടിലും എത്തിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, മലപ്പുറത്ത് 23കാരിക്ക് എതിരെ കേസ്

മലപ്പുറം: പതിനാറ് വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിനിരയാക്കിയ യുവതിയ്‌ക്കെതിരെ കേസ്. ഇരുപത്തിമൂന്ന് വയസുള്ള യുവതിയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ബന്ധുവീട്ടില്‍ വെച്ചും മണ്ണാര്‍ക്കാട്ടെ റിസോര്‍ട്ടിലും എത്തിച്ചാണ് യുവതി 16കാരനുമായി കിടക്ക പങ്കിട്ടത്.

യുവതിയുടെ ബന്ധുവാണ് ആണ്‍കുട്ടി. തമ്മിലുള്ള പരിചയം മുതലെടുത്താണ് യുവതി ആണ്‍കുട്ടിയുമായി അടുക്കുകയും പിന്നീട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്. യുവതിയുടെ സുഹൃത്തായ ഡോക്ടറും 16കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ 23കാരിക്ക് സഹായം ചെയ്തു. യുവതിക്കും സുഹൃത്തിനും എതിരെ പോക്‌സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഫെബ്രുവരി ആദ്യ വാരമാണ് സംഭവം ഉണ്ടായത്. മുന്‍ പരിചയം വെച്ച് ബന്ധുവായ 16കാരനുമായി യുവതി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടില്‍ വെച്ച് ഇരുവരും കാണുകയും ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട്ടുള്ള റിസോര്‍ട്ടില്‍ ആണ്‍കുട്ടിയെ എത്തിച്ചും യുവതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.

സംഭവത്തില്‍ യുവതി ഒന്നാം പ്രതിയും ഡോക്ടര്‍ രണ്ടാം പ്രതിയുമാണ് ഇരയായ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.