അയൽക്കാരിയെ തെറി പറഞ്ഞു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ശരണ്യ പൊൻവണ്ണനെതിരെ പൊലീസ് കേസ്

നടി ശരണ്യ പൊൻവണ്ണനെതിരെ പരാതിയുമായി അയൽവാസി. കഴിഞ്ഞ ദിവസമാണ് അയൽവാസിയായ ശ്രീദേവി നടിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

വാഹന പാർക്കിംഗ് സംബന്ധിച്ച തർക്കമാണ് എല്ലാത്തിനും തുടക്കമെന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിൽ വിരുഗംബക്കത്താണ് ശരണ്യയും കുടുംബവും താമസിക്കുന്നത്. വാഹന പാർക്കിംഗ് സംബന്ധിച്ച്‌ ഇരുവരും തമ്മിൽ നേരത്തെ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം അയൽവാസിയുടെ ഗേറ്റ് തട്ടി ശരണ്യയുടെ വാഹനത്തിന് കേടുപാട് പറ്റിയിരുന്നു. ഇക്കാര്യത്തിൽ ഇരുകൂട്ടരും തമ്മിൽ വലിയ തർക്കം ഉണ്ടായി. പിന്നാലെ അയൽവാസിയെ കൊല്ലും എന്ന് ശരണ്യ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

ശരണ്യ തന്നെ അസഭ്യം പറഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയൽവാസിയുടെ പരാതിയിൽ പറയുന്നു. ശരണ്യക്കെതിരെ സിസിടിവി ദൃശ്യങ്ങളും അയൽവാസി ഹാജരാക്കിയിട്ടുണ്ട്. അതേസമയം ഇതേ സംഭവത്തിൽ ശരണ്യയും പൊലീസിനെ സമീപിച്ചതായും വിവരങ്ങളുണ്ട്