കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം. കോവിഡ് കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണ. അക്രമ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുക. മുഖ്യമന്ത്രി പണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്ത് സംസ്ഥാനത്ത് 140000 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിരുന്നു.

ഇതില്‍ സാമൂഹിക അകലം പാലിക്കാത്തതും, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് പിന്‍വലിക്കുക. പൊതുമുതല്‍ നശിപ്പിക്കാത്ത കേസുകളും അക്രമം സംഭവിക്കാത്ത എല്ലാ കേസുകളും പിന്‍വലിക്കും. പിഎസ് സി ഉദ്യോഗാര്‍ഥികള്‍ നടത്തിയ കേസും ഇതില്‍ പെടും.

ഏതൊക്കെ കേസുകള്‍ പിന്‍വലിക്കണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കാല്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഡിജിപി, നിയമവകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റി രൂപികരിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഡിജിപി, നിയമ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.