ജെസ്‌ന കേസ്സില്‍ CBI കണ്ടെത്തല്‍ സര്‍ക്കാരിന് കനത്ത അടി, ജസ്‌ന സിറിയയിലോ? 2 കുട്ടികളുടെ അമ്മ

സുകുമാര കുറിപ്പിന് ശേഷം കേരള പോലീസിനെ വലച്ച മറ്റൊരു കേസാണ് ജെസ്‌നയുടെ തിരോധാനം. കേരളത്തെ ഞെട്ടിച്ച കേസാണിത്. ജെസ്‌നെ എവിടെയെന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. ജെസ്‌ന ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മ. സിറിയയിലേക്ക് കടത്തിയെന്ന സൂചനയുമായി സിബിഐ രംഗത്ത് വന്നതോടെ വീണ്ടും ചര്‍ച്ചകള്‍ കൊഴുക്കുന്നു. പല കിംവദന്തികളും ചര്‍ച്ചകളും ഇതിന് മുന്‍പും പുറത്ത് വന്നതാണ്. ജെസ്‌ന വിഷയത്തില്‍ കേരളത്തിലെ അന്വേഷണ ഏജന്‍സികളെല്ലാം എന്തൊക്കെയോ പലതും ഒളിപ്പിക്കുന്നു.

ജെസ്‌ന എവിടെയുണ്ടെന്ന് അറിയാമെന്ന്‌ മുന്‍പ് തച്ചങ്കരി പറഞ്ഞിരുന്നു. എന്നാല്‍ തച്ചങ്കരി പിന്നെ വാ തുറന്നില്ല, വായടപ്പിച്ചുവെന്ന് പറയുന്നതാണ് നല്ലത്. ജെസ്‌ന വിഷയത്തില്‍ ലൗ ജിഹാദെന്ന വാദം മുറുകാതിരിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിക്കളിച്ചോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എവിടെയാണ് ജെസ്‌ന. അതറിയാന്‍ കേരളത്തിലെ ഓരോ മലയാളിക്കും അവകാശമുണ്ട്. കാരണം ഇത് കേരളത്തിലെ ഓരോ പെണ്‍കുട്ടിയുടേയും സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. സര്‍ക്കാരും പോലീസും ഒളിപ്പിച്ചതെല്ലാം പുറത്തുവരണം.

പത്തനംതിട്ട ജില്ലയില്‍ നിന്ന് ജസ്‌ന കാണാതായിട്ട് നാല് വര്‍ഷം പിന്നിടുമ്പോള്‍ സുപ്രധാനമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് സിബിഐ. ജസ്‌ന വിവാഹിതയായി രണ്ട് കുട്ടികളുടെ അമ്മയായി സിറിയയിലേക്ക് കടന്നെന്ന തരത്തിലുള്ള സൂചനകളാണ് സിബിഐ സംഘം പങ്കിടുന്നത്. ജസ്‌ന രണ്ട് കുട്ടികളുടെ അമ്മയാണെന്നും കേരള പോലീസ് സംഘം അന്വേഷിച്ച് എത്തിയതോടുകൂടിയാണ് ഇവര്‍ അവിടെ നിന്ന് മുങ്ങിയതെന്നുമാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന സൂചന. സിറിയയിലേക്ക് ജസ്‌നയും സംഘവും കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര യാത്രികരുടെ വിമാന ടിക്കറ്റുകളടക്കം വളരെ കൃത്യമായ പരിശോധന നടത്താന്‍ ഇപ്പോള്‍ സിബിഐ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജസ്‌നയുടെ ലുക്കൗട്ട് നോട്ടീസും സിബിഐ പുറപ്പെടുവിച്ചിരുന്നത്. അന്വേഷണമേറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് പുതിയ നടപടി സിബിഐ നടത്തിയിരിക്കുന്നത്.

വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്ന് രണ്ടായിരത്തിപതിനെട്ട് മാര്‍ച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്‌ന അവസാനമായി പോയത്. ജസ്‌ന കവലയിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ അടുത്തുള്ള സിസിടിവിയില്‍ പതിയുകയും ചെയ്തിരുന്നു. അതിനുശേഷം പിന്നെ ജസ്‌നയെ ആരും കണ്ടിട്ടില്ല. കേരള പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം നിരവധി വര്‍ഷം ഈ കേസ് അന്വേഷിച്ചു. എന്നാല്‍ ജസ്‌നയുടെ തിരോധാനത്തെകുറിച്ച് ഒരു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ജസ്‌ന ഒരു സ്ഥലത്തുണ്ടെന്നും ആ സ്ഥലത്തെക്കുറിച്ച് വെളിപ്പെടുത്താനാകില്ലെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞിരുന്നു. ഇതേ കാര്യം തന്നെ പത്തനംതിട്ട പോലീസ് മേധാവിയായിരുന്ന കെജി സൈമണും ആവര്‍ത്തിച്ചിരുന്നു. സിറിയയിലേക്ക് ഇവര്‍ കടന്നു എന്നുള്ള അനൗദ്യോഗിക വിവരങ്ങളാണ് സിബിഐ സംഘത്തിന് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിന്ന് പുറത്ത് പുറം രാജ്യങ്ങളിലേക്ക് പോയ മുഴുവന്‍ വിമാന യാത്രികരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് സിബിഐ സംഘം. രണ്ടായിരത്തി പതിനെട്ട് മാര്‍ച്ചിന് ശേഷം രാജ്യത്ത് നിന്ന് വിദേശങ്ങളിലേക്ക് യാത്ര ചെയ്ത യാത്രക്കാരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ ജസ്‌നയും കുടുംബവും രാജ്യം വിട്ടിട്ടുണ്ടോ എന്നുള്ളത് ആകുമെന്നാണ് സിബിഐ സംഘത്തിന്റെ കണക്കുകൂട്ടല്‍.

കേരളം ഒന്നടങ്കം ചോദിക്കേണ്ട ചോദ്യമാണ് ജസ്‌നെ എവിടെയെന്നത്. ജസ്‌ന കേസ്സ് അട്ടിമറിക്കാൻ നീക്കം നടന്നോ? ഇതെല്ലാം പുറത്ത് വരണം. കേരളത്തില്‍ നിന്ന് എത്രയോ പെണ്‍കുട്ടികളെ കാണാതാകുന്നു. ഇവരെല്ലാം എവിടെ പോകുന്നു. ഇവര്‍ക്കൊക്കെ എന്ത് സംഭവിക്കുന്നു. ലൗ ജിഹാദെന്ന വാക്ക് ഉച്ചരിക്കാന്‍ ആകില്ലല്ലോ അപ്പോഴേക്കും ചിലര്‍ക്ക് നോവും. അത് സര്‍ക്കാരിന് സഹിക്കില്ല. ഇപ്പോള്‍ സിബിഐ വ്യക്തമാക്കുന്നത് ജെസ്‌ന സിറിയയിലേക്ക് കടന്നുവെന്നാണ്. അങ്ങനെയെങ്കില്‍ അത് അവിടെ പോയി സുവിശേഷ വേല ചെയ്ത് ജീവിക്കാനല്ലല്ലോ. ജസ്‌നയെ സിറിയയിലേക്ക് കടത്തിയതാരാണ്. ജസ്‌നയെ വിവാഹം കഴിച്ചതാരാണ്. അവള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്ന വിവരം പുറത്ത് വരുന്നു. പഠിക്കാന്‍ മിടുക്കി,പ്രണയ ബന്ധങ്ങളൊന്നുമില്ലാത്ത കുട്ടി, ഫോണ്‍ പോലും അധികം ഉപയോഗിക്കാത്ത കുട്ടി. അവളിന്ന് സിറിയയില്‍. എങ്ങെനെ ? ആരാണ് അതിന് കാരണക്കാര്‍?. സത്യം പുറത്തുവരിക തന്നെ വേണം.