രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ്; ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ചില നിയമങ്ങളില്‍ പു പരിശോധന നടത്തിവരുകയാണെന്നും അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചില കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നും അറ്റോര്‍ണി ജനറല്‍ എം വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് അറ്റോര്‍ണി ജറല്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. അറ്റോര്‍ണി ജനറലിന്റെ ആവശ്യം പരിഗണിച്ച് ഹര്‍ജികള്‍ അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റി.

കേന്ദ്രസര്‍ക്കാരിന് 124 വകുപ്പ് പുന പരിശോധിക്കുവാന്‍ അനുമതി നല്‍കിയിരുന്നു. പുന പരിശോധന പൂര്‍ത്തിയാകുന്നത് വരെ സംസ്ഥാന സര്‍ക്കാരുകളോട് രാജ്യദ്രോഹക്കുറ്റ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് നിര്‍ദേശിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.