എൻഐഎ റെയ്ഡ് കേരള പോലീസ് പിഎഫ്‌ഐ ഭീകരർക്ക് ചോർത്തി നൽകിയെന്ന് കേന്ദ്ര ഇന്റലിജൻസ്

പിഎഫ്‌ഐ ഭീകരർക്കെതിരായ എൻഐഎ റെയ്ഡ് വിവരങ്ങൾ കേരള പോലീസ് ചോർത്തിയെന്ന് കേന്ദ്ര ഇന്റലിജൻസ്. തിരുവന്തപുരം, പത്തനംതിട്ട,തുടങ്ങിയ മൂന്ന് ജില്ലകളിൽ വിവരങ്ങൾ ചോർന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജൻസ് റിപ്പോർട്ട് കൈമാറി. കേരള പോലീസിനെതിരെ ഗുരുതരമായ കണ്ടെത്തലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്.

നേരത്തെ തന്നെ, കേരള പോലീസിൽ ഭീകരബന്ധമുള്ള നിരവധി ആളുകൾ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇപ്പോഴതിന്റെ പ്രത്യക്ഷമായ സൂചനകളാണ് റെയ്ഡ് വിവരം ചോർത്തിയതിലൂടെ പുറത്തായിരിക്കുന്നത്. അതീവഗൗരവത്തോടെ എൻഐഎ പോപ്പുലർഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ കൃത്യമായി ഭീകരർക്ക് എത്തിച്ചു നൽകിയെന്നാണ് ഐബി കണ്ടെത്തിയിരിക്കുന്നത്.

പരിശോധന നടത്തുന്ന സ്ഥലവും സമയവും കേരള പോലീസിനെ അറിയിച്ചിരുന്നില്ലെങ്കിലും പരിശോധന നടത്തുമെന്ന് വിവരം എൻഐഎ അറിയിച്ചിരുന്നു ഈ വിവരമാണ് കേരള പോലീസ് വിഭാഗം ഭീകരർക്ക് ചോർത്തി നൽകിയത്. പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി പത്തനംതിട്ട സ്വദേശി നിസാർ, രണ്ടുദിവസത്തിനകം വലിയ വാർത്തകൾ ഉണ്ടാകുമെന്ന് ചില മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഇയാളുടെ വീട്ടിലും ഇന്നലെ എൻഐഎ പരിശോധനയ്‌ക്ക് എത്തിയിരുന്നു.ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപാണ് വീട്ടിൽനിന്ന് ഭീകരരെല്ലാവരും മാറിയത്. തിരുവനന്തപുരത്തുൾപ്പെടെ എൻഐഎ സംഘം വരുന്നതിനുമുൻപ് ഭീകരരുടെ വീടുകൾക്ക് സമീപം മാദ്ധ്യമപ്രവർത്തകരും എത്തിയിരുന്നു. പോലീസിൽ നിന്ന് കൃത്യമായി വിവരങ്ങൾ ചേർന്നതിന്റെ സൂചനയാണിത്.

പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ ചുമത്തിരിക്കുന്ന കേസുകളിൽ ഭീകരരെ സഹായിച്ച ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ശുപാർശയെന്നാണ് വിവരം. ഈ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഭീകരബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന മൃദു സമീപനം അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അതുകൊണ്ടുതന്നെ ഭീകരർക്ക് വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ സിപിഎം സ്വീകരിക്കുന്ന അനുകൂല നിലപാട് മറയാക്കിയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പെരുമാറുന്നത്.

എന്തായാലും വരും ദിവസങ്ങളിൽ സംസ്ഥാന പോലീസിന്റെ രഹസ്യ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നടപടി സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ തലസ്ഥാനത്ത്‌ നിന്നും 3 പ്രമുഖ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തിരുന്നു.സംസ്ഥാനത്ത് മാസങ്ങളായി ഭീകരബന്ധമാരോപിച്ച് നിരോധിച്ച പി.എഫ്‌.ഐ യുടെ കേന്ദ്രങ്ങളിൽ എൻ.ഐ.എ ഘട്ടംഘട്ടമായാണ് തിരച്ചിൽ നടത്തിയത്.പത്തനം തിട്ടയിലെ റെയ്ഡിന് മണിക്കൂറുകൾക്ക് മുന്നേ നേതാക്കൾ മുങ്ങിയത് പോലീസിൽ നിന്ന് റെയ്ഡ് വിവരം ചോർന്നതാണെന്ന വാർത്ത കേരള പോലീസിന്റെ അലംഭാവത്തിനുള്ള തെലിവാണ്.

ആലപ്പുഴ രൺജിത്, പാലക്കാട് ശ്രീനിവാസൻ എന്നീ ആർഎസ്എസ് നേതാക്കളുടെ വധത്തിനപ്പുറം വിപുലമായ കൊലപാതക-വർഗ്ഗീയ കലാപ പദ്ധതികളാണ് പിഎഫ്‌ഐ തയ്യാറാക്കിയിരുന്നത്. സംസ്ഥാനത്ത് നിരവധി സ്ലീപ്പിംഗ് സെല്ലുകൾ വഴി ഇസ്ലാമിക മതമൗലികവാദികൾ സജീവമാണെന്നും എൻഐഎ അറിയിച്ചിരുന്നു. മാസങ്ങൾക്കു മുന്നേ സംസ്ഥാനത്തു നിന്നും അറസ്റ്റിലായ നേതാക്കളെ ചോദ്യംചെയ്തതനുസരിച്ച് ലഭിക്കുന്ന വിവരങ്ങളാണ് പുതിയ റെയ്ഡുകളിലേയ്‌ക്ക് നയിച്ചത്.

സംസ്ഥാനവ്യാപകമായി നൂറോളം കേന്ദ്രങ്ങളിൽ ആണ് റൈഡ് നടന്നത് ഇതിൽ തന്നെ തിരുവന്തപുരത് മാത്രം 56 കേന്ദ്രങ്ങളിൽ ആയിരുന്നു റെയ്ഡ്. മുസ്ലീം സമൂഹത്തിൽ പല രൂപത്തിൽ പല പേരുകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അവരുടേതായ അജണ്ടകളുണ്ട്. ഭാരതത്തിന്റെ ദേശീയതയെയും സംസ്‌കാരത്തെയും അംഗീകരിക്കാത്തവരിൽ നിന്ന് ജനാധിപത്യത്തിനും സമാധാനത്തിനും അനുകൂലമായ സമീപനം പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് ദീർഘകാലത്തെ അനുഭവം വ്യക്തമാക്കുന്നു.

ദ്വിരാഷ്ട്ര വാദം ഉന്നയിച്ച് മുസ്ലീങ്ങൾ നേടിയ പാകിസ്ഥാന് ജനാധിപത്യം സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല അത് ഇന്ന് ലോകത്തിലെ ഏറ്റവും ലക്ഷണമൊത്ത ഇസ്ലാമിക ഭീകര രാജ്യമാണ്. അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികളും രാഷ്ട്ര വിരുദ്ധമായ നടപടികളിൽ നിന്നു പിന്മാറേണ്ടതും അനിവാര്യമാണ്. ഭീകരവാദ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാനുള്ള അവസരമാണ് പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും നിരോധനം.