മസാല ബോണ്ട് കേസില്‍ ഇഡിയുടെ നോട്ടീസിനെ ചോദ്യം ചെയ്ത് കിഫ്ബി ഹൈക്കോടതിയില്‍

കൊച്ചി. ഇഡി കിഫ്ബിക്ക് മസാല ബോണ്ട് കേസില്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് കിഫ്ബി ഹൈക്കോടതിയില്‍. ഇഡി മുമ്പ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചു. അതേസമയം സംഭവത്തില്‍ ഹൈക്കോടതി ഇഡിയോട് വിശദീകരണം തേടി. ഹര്‍ജിയില്‍ ബുധനാഴ്ചയ്ക്കകം ഇഡി മറുപടി നല്‍കണം.

കിഫ്ബിക്ക് നോട്ടീസ് നല്‍കാന്‍ ഇഡിക്ക് അധികരം ഇല്ലെന്നാണ് കിഫ്ബിയുടെ വാദം. ഒപ്പം സമന്‍സില്‍ ഇഡി പഴയകാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുകയാണെന്നും. ഇപ്പോള്‍ ചോദിച്ചിരിക്കുന്ന രേഖകള്‍ മുമ്പ് നല്‍കിയതാണെന്നും കിഫ്ബി. അതേസമയം നേരത്തെ ആവശ്യപ്പെട്ടതിന്റെ സര്‍ട്ടിഫൈഡ് കോപ്പികളാണ് ആവശ്യപ്പെട്ടതെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം തോമസ് ഐസക്കിന് മസാലബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കിഫ്ബിയുടെ നീക്കം.