ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി, അതുകൊണ്ട് കുഴപ്പമില്ല, റിയാസിന് ചാണ്ടി ഉമ്മന്റെ മറുപടി

പൊതുവരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിവാഹ വാർഷിക ദിനത്തിൽ വീണയ്‌ക്കൊപ്പം പങ്കിട്ട ചിത്രത്തിന് പരോക്ഷ മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ ചന്ദ്രൻ മാക്കുറ്റിയും പ്രതികരണവുമായി പോസ്റ്റിനു താഴെയെത്തിയിരുന്നു. ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ’ എന്നാണ് മന്ത്രി റിസാസ് സോഷ്യലമ‍ മീഡിയയിൽ കുറിച്ചത്

ഞങ്ങളുടേത് മാറിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌)ആയിരുന്നു. അതുകൊണ്ട്‌ കുഴപ്പമില്ല!’ എന്നാണ് റിയാസിന് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്.

റജിൽ മാക്കുറ്റിയുടെ കമന്റ് ഇങ്ങനെ: ഉമ്മൻചാണ്ടി സാറിനും ഒരു കുടുംബം ഉണ്ടായിരുന്നു. അവരുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതിൽ താങ്കളും മുന്നിൽ തന്നെ ഉണ്ടായിരുന്നു.

2020 ജൂൺ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽവെച്ചായിരുന്നു ചടങ്ങുകൾ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിയുടെ മകളായ വീണയ്ക്കെതിരെയും മൊഴി നൽകിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.