ഹാപ്പി ബർത്ത് ഡേ മൈ ലവ്,ഭാര്യക്ക് പിറന്നാൾ ആശംസയുമായി ചെമ്പൻ വിനോദ്

അടുത്തിടെ രണ്ടാമതും വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ് ജോസ്.ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു.കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് വിവാഹം ചെയ്തത്.ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ചുള്ള ലളിതമായ വിവാഹമായിരുന്നു ചെമ്പൻ വിനോദിന്റേത്.ഇപ്പോളിതാ ഭാര്യക്ക് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു ചെമ്പൻ ആശംസ അറിയിച്ചത്.മറിയത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചെമ്പന്റെ ആശംസ.സന്തോഷം നിറ‍ഞ്ഞ ജന്മദിനാശംസകൾ മെെ ലവ് എന്നായിരുന്നു അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത്.പിന്നാലെ സുഹൃത്തുക്കളും താരങ്ങളും ആശംസകളുമായെത്തി.നടൻ വിനയ് ഫോർട്ടും ജന്മദിനാശംസ നേർന്നിട്ടുണ്ട്.

 

View this post on Instagram

 

Happiest birthday ???? my love ❤️❤️

A post shared by Chemban Vinod Jose (@chembanvinod) on

മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്.തുടർന്ന് ആമേൻ,ഈമയൗ,ജല്ലിക്കട്ട്,പെറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐഎഫ്‌എഫ്‌ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു.ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റിൽ കഥാപാത്രം ചെമ്പൻ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്.