ഞാൻ കരയുന്നത് കണ്ട് മമ്മൂക്ക എന്നെ ആശ്വസിപ്പിച്ചു- ശോഭന

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന.ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.അമ്പത് വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.ഒരു സിനിമാ ചിത്രീകരണത്തിനിടെ കരഞ്ഞു പോയ അനുഭവം പങ്കുവയ്ക്കുകയാണ് ശോഭന.മമ്മൂട്ടിയും രജനി കാന്തും പ്രധാന വേഷങ്ങളിൽ എത്തിയ ദളപതി എന്ന സിനിയുടെ ലൊക്കേഷനിൽ വച്ചുണ്ടായ സംഭവമാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശോഭന തുറന്നു പറഞ്ഞത്.

ശോഭനയുടെ വാക്കുകൾ

ദളപതിയുടെ ചിത്രീകരണ സമയത്ത് രണ്ട് മലയാള സിനിമകൾ ചെയ്ത് പൂർത്തിയാക്കിയിരുന്നു.ഇരുപത് ദിവസം കൊണ്ട് അന്നൊക്കെ ഒരു സിനിമയുടെ ഷൂട്ടിങ് തീരും.വളരെ കുറച്ച്‌ സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അത് തീർത്ത് വീട്ടിൽ പോകണം എന്നുണ്ടായിരുന്നു.എന്നാൽ കോടികൾ മുടക്കി എടുക്കുന്ന വലിയ സിനിമയായതിനാൽ ഷൂട്ടിങ് വിചാരിച്ച വേഗത്തിൽ തീർന്നില്ല.കാൾ ഷീറ്റ് കഴിഞ്ഞെങ്കിലും ഇന്ന് പോകാം നാളെ പോകാം എന്ന് പറഞ്ഞു നീണ്ടു പോയി.പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു.എന്നാൽ അന്ന് തീരേണ്ട ഒരു സീൻ മാത്രം ബാക്കിയായി.അതു കൂടി തീർത്തിട്ട് പോകാം എന്ന് പറഞ്ഞപ്പോൾ കരച്ചിലടക്കാനായില്ല.എന്നാൽ മമ്മൂക്ക അത് കണ്ടു.എന്താണ് കരയുന്നതെന്ന് ചോദിച്ചു.വീട്ടിൽ പോയിട്ട് കുറേ നാളായി അമ്മയെ കാണണം എന്നും ഞാൻ പറഞ്ഞു.ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്.വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ പറഞ്ഞ് അദ്ദേഹം സമാധാനിപ്പിച്ചു.അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂ