100 കോടിയോളം രൂപ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍, മകളെ സംശയനിഴലില്‍ നിര്‍ത്താതെ ഉത്തരവാദിത്വം ഏറ്റെടുക്കണം

തിരുവനന്തപുരം. തോട്ടപ്പള്ളിയിലെ കരിമണല്‍ഖനന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യമന്ത്രി സിഎംആര്‍എല്‍ കമ്പനിക്കായി ഇടപെട്ടെന്നും വന്‍ ലാഭം ഉണ്ടാക്കാന്‍ കരിമണല്‍ നിസ്സാര വിലയ്ക്ക് നല്‍കിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കമ്പനി 40000 കോടിയുടെ കരിമണല്‍ ഖനനം നടത്തി.

കേരളത്തിന് ഇതുവഴി വലിയ നഷ്ടമുണ്ടായി. വിഷയത്തില്‍ സിഎംആര്‍എല്ലിനോ സര്‍ക്കാരിനോ സിപിഎമ്മിനോ മറുപടിയില്ല. വ്യവസായ മന്ത്രി മറുപടി പറഞ്ഞത് ഒറ്റവരില്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍. മകളെ പൊതു സമക്ഷത്ത് വലിച്ചുകീറാന്‍ ഇട്ടുകൊടുക്കാതെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും വീണ വിജയനാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അതു തുറന്ന് പറയണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

100 കോടിയോളം രൂപ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടിയുടെ സിംഹഭാഗവും നല്‍കിയത് പിവിക്കാണെന്നും പരാമര്‍ശത്തിലെ പിവി പിണറായി വിജയനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.