മൈക്ക് സ്റ്റാന്‍ഡ് വീണു, പിന്നാലെ സൗണ്ട് സിസ്റ്റം പണിയായി, മുഖ്യമന്ത്രിയുടെ പ്രസംഗം രണ്ട് തവണ തടസ്സപ്പെട്ടു

കോട്ടയം: ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക്‌ സ്റ്റാന്‍ഡ് വീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. ഇത് ശരിയാക്കി മുഖ്യൻ പ്രസംഗം തുടർന്നു.

തലയോലപ്പറമ്പില്‍ നടന്ന കണ്‍വെന്‍ഷനില്‍ മൈക്ക് സ്റ്റാന്‍ഡ് വീണതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ആദ്യം പ്രസംഗം നിര്‍ത്തേണ്ടി വന്നത്. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. മൈക്ക് സ്റ്റാന്‍ഡ് ശരിയാക്കിയ ശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടര്‍ന്നു.

എന്നാല്‍ വൈകാതെ പരിപാടിക്ക് ഉപയോഗിച്ചിരുന്ന സൗണ്ട് സിസ്റ്റത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നു. ഇതോടെ മുഖ്യമന്ത്രി വീണ്ടും പ്രസംഗം നിര്‍ത്തുകയായിരുന്നു