അവിഹിത ബന്ധത്തിലെ കുട്ടികളെ ദത്തെടുത്തു, രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു, രവീണ പറയുന്നത് ഇങ്ങനെ

ബോളിവുഡിൽ ഒരുകാലത്ത് ഏറ്റവും തിരക്കുണ്ടായിരുന്ന നായികയായിരുന്നു രവീണ ടണ്ടന്‍. ഐക്കോണിക് നായികമാരില്‍ ഒരാളായാണ് രവീണ ടണ്ടന്‍ എന്നാണു അറിയപ്പെടുന്നത്. ഹിറ്റുകള്‍ ഒരുപാടുണ്ടാക്കിയ കരിയര്‍ ആയിരുന്നു രവീണ ടണ്ടറിന്റേത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം രവീണ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. രവീണയുടെ വ്യക്തിജീവിതം സിനിമ പോലെ തന്നെ ഇപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നതും പതിവാണ്.

കരിയറില്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ് രവീണ. കെജിഫ് ചാപ്റ്റർ 2വിലൂടെയാണ് രവീണയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ്. ചിത്രത്തിലെ രവീണയുടെ കഥാപാത്രം കയ്യടി നേടിയിരുന്നു. ഒടിടിയിലും അരങ്ങേറിയിരി ക്കുകയാണ് രവീണ. നെറ്റ്ഫ്ളിക്സ് സീരീസായ ആരണ്യകിലൂടെയാണ് രവീണയുടെ ഒടിടി എന്‍ട്രി ഉണ്ടായത്.

രവീണ അമ്മയാകുന്നത് 21-ാം വയസിലാണ്. രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുകയായിരുന്നു അവർ. എട്ട് വയസുകാരിയായ പൂജയേയും 11 വയസുകാരി ഛായയേയുമാണ് രവീണ ദത്തെടുക്കുന്നത്. പിന്നീടാണ് രവീണ അനില്‍ തഡനിയെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളും ജനിച്ചു. റാഷയും രണ്‍ബീര്‍വര്‍ധനും. ഇന്നാവട്ടെ രവീണ നാല് മക്കളുടെ അമ്മയാണ്.

രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കാനുണ്ടായ കാരണവും തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് രവീണ. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് രവീണ മനസ് തുന്നിരിക്കുന്നത്. 1995 ലായിരുന്നു രവീണ കുട്ടികളെ ദത്തെടുക്കുന്നത്. അന്ന് താരത്തെ അതിന്റെ പേരില്‍ സമൂഹം പരിഹസിക്കുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്തു. ചിലര്‍ പൂജയും ഛായയും രവീണയുടെ രഹസ്യ സന്തതികളാണെന്ന് പോലും പറയുകയുണ്ടായി.

‘നമ്മള്‍ എന്ത് ചെയ്താലും സ്ത്രീവിരുദ്ധ പരാമര്‍ശംഉണ്ടാവും, ട്രോളുകളുണ്ടാകും. ഒന്നുമില്ലാത്തിടത്തു നിന്നും വിവാദമുണ്ടാക്കാന്‍ നോക്കും. ഇവര്‍ രവീണയുടെ രഹസ്യ സന്തതികളാണ്, വിവാഹം കഴിക്കാതെ ജന്മം നല്‍കിയതാണെന്നൊക്കെ വാര്‍ത്തകളുണ്ടായി. എനിക്ക് 21 വയസുള്ളപ്പോള്‍ അവരിലൊരാള്‍ക്ക് 11 വയസുണ്ട്. എങ്കില്‍ ഞാനെപ്പോഴായിരിക്കും അവര്‍ക്ക് ജന്മം നല്‍കിയത്? പത്ത് വയസിലോ? ട്രോളിംഗ് ഇന്നുമുണ്ട്. എന്ത് ചെയ്താലും ട്രോള് വരും. അതൊന്നും കണക്കാക്കേണ്ടതില്ല’ രവീണ പറഞ്ഞിരിക്കുന്നു.

താന്‍ കുട്ടികളെ ദത്തെടുത്തപ്പോള്‍ ചിലര്‍ ചോദിച്ചത് തന്റെ വിവാഹത്തെക്കുറി ച്ചായിരുന്നുവെന്നാണ് രവീണ പറയുന്നത്. ‘ചില ആന്റിമാര്‍ ‘ നല്ല ഉദ്ദേശത്തോടെ’ ചോദിച്ചത് ഇനി നിന്നെ ആര് കല്യാണം കഴിക്കുമെന്നാണ്. എന്നെയും എന്റെ മക്കളേയും സ്‌നേഹിക്കുന്നയാള്‍ എന്ന് ഞാന്‍ മറുപടി നല്‍കി. ഞാന്‍ ഒറ്റയ്ക്ക് വരില്ല. എന്റെ ഗ്യാങ് മൊത്തം കാണും. അത് തന്നെയാണ് ഞാന്‍ അനിലിനോട് പറഞ്ഞതും’ രവീണ പറയുന്നു.

രവീണ പറയുന്നത്, ‘എനിക്ക് തോന്നും ഞാന്‍ ജനിച്ചതേ അമ്മയാകാന്‍ വേണ്ടിയാണ്. അമ്മയുടെ കൂടെ അനാഥാലയങ്ങളില്‍ പോകുമ്പോള്‍ ഒരു കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു വരാന്‍ തോന്നിയിരുന്നു. പിന്നീടാണ് എന്റെ കസിന്റെ മക്കള്‍ക്ക് അവര്‍ അര്‍ഹിക്കുന്നൊരു ജീവിതം ലഭിക്കുന്നില്ല എന്നു കണ്ടത്. അവരുടെ മാതാപിതാക്കള്‍ മരിച്ചു പോയിരുന്നു. മറ്റുള്ളവരെ ഞാന്‍ സഹായിക്കാറുണ്ട്. ഇത് പക്ഷെ എന്റെ മുന്നില്‍ ജനിച്ച് വീണവരാണ്. ഞാന്‍ അവരെ വീട്ടിലേക്ക് കൊണ്ടു വന്നു. അങ്ങനെ 21 വയസ് ആയതും ഞാന്‍ നിയമപരമായി രക്ഷിതാവുമായി’ രവീണ പറയുന്നു.