കോ​വി​ഡ് മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളി​ല്‍; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ന് സ്വീ​ക​രി​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ​യാ​കും മാ​ര​ക​മാ​യി ബാ​ധി​ക്കു​ക എ​ന്ന മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് ബാ​ധ കു​റ​യ്ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍, മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍, കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍, കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് ബാ​ധ സം​ബ​ന്ധി​ച്ച്‌ പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ക​മ്മീ​ഷ​ന്‍ തേ​ടി​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ല്‍ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ക​മ്മീ​ഷ​ന്‍ കു​ട്ടി​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം ത​ട​യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ജൂ​ണ്‍ 15 ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.