പൗളി വിത്സന്റെ പേരിൽ നടക്കുന്ന സംഭാവനാ പ്രചാരണത്തിന് എതിരെ അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പൗളി വൽസൻ. നാടക നടിയായി കരിയർ ആരംഭിച്ച താരം ഇപ്പോൾ സിനിമകളിൽ തിളങ്ങി നിൽക്കുകയാണ്. അണ്ണൻ തമ്പി എന്ന ചിത്രത്തിലൂടെയാണ് പൗളി തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മാത്രമല്ല ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടി.

ഇപ്പോഴിതാ നടി പൗളി വിത്സന്റെ പേരിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. പൗളി വിത്സന്റെ കുടുംബത്തിൽ എല്ലാവർക്കും കോവിഡ്, ഭർത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞ് പൗളി ചേച്ചി എന്നിങ്ങനെയുള്ള വാർത്തകളും നടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് നിലവിൽ പ്രചരിക്കുന്നത്.അവർക്കുമുണ്ട് ആത്മാഭിമാനം എന്ന കുറിപ്പോടെ വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് അഹാന. വളരെ അടുപ്പമുള്ള ആളായതിനാൽ വാർത്ത കണ്ടപാടെ പൗളി വത്സനോട് സംസാരിച്ചു. ഇപ്പോൾ പൗളി വത്സന്റെ കുടുംബാംഗങ്ങൾക്ക് കോവിഡ് ഉണ്ട് എന്നകാര്യം സത്യമാണ്. എന്നാൽ പണത്തിനാവശമുണ്ടെന്നോ, അതിനുവേണ്ടി പരസ്യമായി സഹായം ചോദിക്കുകയോ ചെയ്തിട്ടില്ല. വാർത്ത പ്രചരിച്ചതുമുതൽ പലയിടങ്ങളിൽ നിന്നും സംഭാവന വരുന്നു

സഹായിക്കാനെത്തിയ സുമനസ്സുകളോട് നന്ദി അറിയിച്ചുകൊണ്ടു തന്നെ പൗളി ആ സംഭാവനകൾ തിരിച്ചയക്കുകയാണ്. ഇത്തരം വിവരങ്ങൾ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചിരിപ്പിക്കുമ്പോൾ അവർക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓർക്കണം. തന്നോട് അക്കാര്യങ്ങൾ പറയവേ തന്നെ പൗളി അസ്വസ്ഥയായിരുന്നു. ഇത്തരം വാർത്ത ആരിൽ നിന്നാണോ തുടങ്ങിയത്, സത്യാവസ്ഥ മനസ്സിലാക്കാതെ അവർ ചെയ്തത് വെറും നുണപ്രചരണം മാത്രമാണ്