ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തു, ലഡാക്ക് അതിർത്തിയിൽ സൈനീകർക്കൊപ്പം രാഹുൽ ഗാന്ധി

ഇന്ത്യയിലെ ജനങ്ങളുടെ കൃഷി ഭൂമിയാണ്‌ ചൈന പിടിച്ചെടുത്തത്. ജനങ്ങൾ കന്നുകാലികളേ മേയിച്ച ഭൂമിയാണ്‌ ചൈന കൈയ്യേറിയത്-രാഹുൽ ഗാന്ധി

ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തു എന്ന് ലഡാക്ക് അതിർത്തിയിൽ എത്തിയ രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ കൃഷി ഭൂമിയാണ്‌ ചൈന പിടിച്ചെടുത്തത്. ജനങ്ങൾ കന്നുകാലികളേ മേയിച്ച ഭൂമിയാണ്‌ ചൈന കൈയ്യേറിയത്. ചൈന പ്രദേശത്തെ ജനങ്ങളുടെ ഭൂമി തട്ടിയെടുത്തിരിക്കുന്നു” എന്ന് ആവർത്തിച്ച് പറഞ്ഞ രാഹുൽ ഗാന്ധി അല്ലെങ്കിൽ ഇവിടുത്തേ ജനങ്ങളോട് ചോദിക്കൂ എന്നും പറഞ്ഞു

വെടി നിർത്തൽ രേഖക്ക് സമീപം നിന്ന് സൈനീകരുമായി സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രവും പുറത്ത് വന്നു.അദ്ദേഹം പറഞ്ഞു, “ഇവിടെ, തീർച്ചയായും, ചൈന ഭൂമി കൈക്കലാക്കി എന്നതാണ് ആശങ്ക… ചൈനയുടെ സൈന്യം പ്രദേശത്ത് പ്രവേശിച്ചുവെന്നും അവരുടെ മേച്ചിൽ ഭൂമി പിടിച്ചെടുത്തുവെന്നും ആളുകൾ പറഞ്ഞു,

കഴിഞ്ഞ മൂന്ന് വർഷമായി കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും അതിർത്തി തർക്കത്തിലാണ്. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന മാരകമായ ഏറ്റുമുട്ടലിനെ തുടർന്ന് ചൈനാ ഇന്ത്യാ ബന്ധം വഷ്ളാവുകയായിരുന്നു.