രാജ്യത്ത് വൻ ന്യൂനപക്ഷ ഫണ്ട് തട്ടിപ്പ്, മലപ്പുറത്ത് മാത്രം 66,000 സ്കോളർഷിപ്പ്

ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ പേരിൽ വൻ തട്ടിപ്പ് കണ്ടെത്തി. 830 സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാൻ സി ബി ഐ കേന്ദ്ര സർക്കാരിനു അടിയന്തിര നിർദ്ദേശം നല്കി.കേരളത്തിലെ മലപ്പുറത്ത് മാത്രം 66,000 സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. രാജ്യത്ത് ന്യൂന പക്ഷങ്ങളുടെ പേരിൽ നടന്ന ഏറ്റവും വലിയ ഫണ്ട് തട്ടിപ്പാണിത്. മദ്രസകൾ കേന്ദ്രീകരിച്ചാണ്‌ പലയിടത്തും വൻ തട്ടിപ്പ് നടന്നത് എന്നും വ്യക്തമാകുന്നു.

സ്കോളർഷിപ്പിന് അർഹരായ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ രജിസ്റ്റർ ചെയ്ത എണ്ണത്തെ മറികടന്നു.ഇന്ത്യയിലെ മത ന്യൂന പക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് ആയുള്ള സ്കോളർ ഷിപ്പുകളിൽ ഒരു പ്രത്യേക മത വിഭാഗം വൻ തോതിൽ ക്രമക്കേടുകൾ ചെയ്യുകയായിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 144.83 കോടി രൂപയുടെ അഴിമതി ഈ വിഭാഗം ഇത്രയും തുകകൾ തട്ടിയെടുക്കുകയായിരുന്നു എന്നും സി ബി ഐ കണ്ടെത്തി.കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ പ്രവർത്തിക്കുന്ന 53 ശതമാനം സ്ഥാപനങ്ങളും ‘വ്യാജം’ ആണെന്ന് സി ബി ഐ വ്യക്തമാക്കി

മത നേതാക്കൾ ഇടപെട്ട് വ്യാജമായ സ്ഥാപനങ്ങളുടെ പേരിൽ കുട്ടികളുടെ പേരിൽ സ്കോളർഷിപ്പ് അപേക്ഷിച്ച് ആ തുക അവർ എടുക്കുകയായിരുന്നു. ഇത്തരത്തിൽ വ്യാജമായി തട്ടിയെടുക്കുന്ന തുക കുട്ടികൾ പൊലും അറിയുന്നില്ല. ഇത്തരത്തിൽ തട്ടിയെടുത്ത തുക ചിലർ കീശയിൽ ഇട്ടപ്പോൾ ചില കേന്ദ്രങ്ങളിൽ ഭീകരവാദവും വിഘടന വാദവും നടത്തുന്ന ഗ്രൂപ്പുകളിൽ വരെ എത്തി ചേർന്നതായും വ്യക്തമാകുന്നു.ന്യൂനപക്ഷകാര്യ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിലും അത്തരം 830 ഓളം സ്ഥാപനങ്ങളിൽ ആഴത്തിൽ വേരൂന്നിയ അഴിമതി കണ്ടെത്തി. തുടർന്ന് ഈ വിഷയം കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിഷയം കൂടുതൽ അന്വേഷണത്തിനായി സിബിഐക്ക് വിടുകയായിരുന്നു.

ജൂലൈ 10 ന് ന്യൂനപക്ഷകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. 34 സംസ്ഥാനങ്ങളിലായി 100 ജില്ലകളിലെ അന്വേഷണങ്ങൾ ഉൾപ്പെട്ട അന്വേഷണമാണ് നടന്നത്. 1572 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 830 സ്ഥാപനങ്ങൾ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തി. 34 സംസ്ഥാനങ്ങളിൽ 21 എണ്ണത്തിൽ നിന്നാണ് സ്ഥിതിവിവരക്കണക്കുകൾ വരുന്നത്, ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പ് പ്രോഗ്രാം ഒന്നാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഏകദേശം 1,80,000 സ്ഥാപനങ്ങളിൽ ഉണ്ട്.

ഇതിന്റെ പകുതിയും വ്യാജമായ സ്ഥാപനങ്ങളാണ്‌. ഇതെല്ലാം ഒരു പ്രത്യേക വിഭാഗത്തിന്റെതാണ്‌ സിംഹഭാഗവും.2007-2008 അധ്യയന വർഷത്തിലാണ് ഈ സംരംഭം ആരംഭിച്ചത്. പ്രോഗ്രാമിന്റെ വ്യാജ ഗുണഭോക്താക്കളുമായി, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഈ സ്ഥാപനങ്ങൾ എല്ലാ വർഷവും ക്ലെയിം ചെയ്തു. ഈ സ്ഥാപനങ്ങളുടെ നോഡൽ ഓഫീസർമാർ, വ്യാജ കേസുകൾ പരിശോധിച്ച ജില്ലാ നോഡൽ ഓഫീസർമാർ, ഒന്നിലധികം സംസ്ഥാനങ്ങൾ ഈ തട്ടിപ്പ് വർഷങ്ങളായി തുടരാൻ അനുവദിച്ചത് എന്നിവയെ കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷിക്കും. വ്യാജ ആധാർ കാർഡുകളും കെവൈസി രേഖകളും ഉപയോഗിച്ച് ഗുണഭോക്താക്കൾക്ക് വ്യാജ അക്കൗണ്ടുകൾ തുറക്കാൻ ബാങ്കുകൾ എങ്ങനെ അനുമതി നൽകി എന്നതിനെക്കുറിച്ചും അന്വേഷണം ഉണ്ടാകും. മത വിഘറ്റന വാദത്തിനു വരെ ഇത്തരത്തിൽ കുട്ടികൾക്കുള്ള പണം വാങ്ങി ഉപയോഗിച്ചതും ഗൗരവമാണ്‌.

നിലവിലില്ലാത്തതോ പ്രവർത്തനരഹിതമോ ആണെങ്കിലും, സൂക്ഷ്മപരിശോധനയ്ക്ക് വിധേയരായ പല സ്ഥാപനങ്ങൾക്കും ദേശീയ സ്കോളർഷിപ്പ് പോർട്ടലിലും യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷനിലും രജിസ്റ്റർ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു. ഛത്തീസ്ഗഡ് സംസ്ഥാനത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ 62 സ്ഥാപനങ്ങളും വ്യാജമോ പ്രവർത്തനരഹിതമോ ആണെന്ന് കണ്ടെത്തി. രാജസ്ഥാനിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ 128 സ്ഥാപനങ്ങളിൽ 99 എണ്ണവും വ്യാജമോ പ്രവർത്തനരഹിതമോ ആണ്‌.അസമിൽ 68 ശതമാനം സ്ഥാപനങ്ങളും വ്യാജമെന്ന് കണ്ടെത്തി.കർണ്ണാടകത്തിൽ 64 ശതമാനം സ്ഥാപനങ്ങളും വ്യാജമെന്ന് കണ്ടെത്തി.ഉത്തർപ്രദേശിൽ 44 ശതമാനം സ്ഥാപനങ്ങളും, ബംഗാളിൽ 39 ശതമാനം സ്ഥാപനങ്ങളും,വ്യാജമാണ്‌. കേരളമറ്റക്കം ഉ സ്ഥാപനങ്ങളുടെ റിപോർട്ട് വരാൻ ഇരിക്കുന്നതേയുള്ളു.

കേരളത്തിലെ മലപ്പുറത്ത് 66,000 സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഇതിൽ ക്രമക്കേട് നറ്റന്നതായി കണ്ടെത്തി കഴിഞ്ഞു.ഹോസ്റ്റൽ ഇല്ലാതിരുന്നിട്ടും, ഓരോ വിദ്യാർത്ഥിയും ഹോസ്റ്റൽ സ്കോളർഷിപ്പ് അവകാശപ്പെട്ടുഒരു മദ്രസയിൽ വിദ്യാർത്ഥികളുടെ വിവരങ്ങൾ പരിശോധിക്കാൻ ശ്രമിച്ചപ്പോൾ വെരിഫിക്കേഷൻ ടീമിനെ ഭീഷണിപ്പെടുത്തി.പഞ്ചാബിൽ സ്‌കൂളിൽ ചേരാതിരുന്നിട്ടും ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിച്ചുജമ്മു കശ്മീരിലെ അനന്ത്നാഗിൽ 5,000 രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുള്ള ഒരു കോളേജ് 7,000 സ്കോളർഷിപ്പുകൾ ഉണ്ട്.