സാഹസികത തേടിയെത്തുന്ന പര്‍വതാരോഹകര്‍ക്ക് ക്ഷീണമകറ്റാനൊരിടം ഇടം, അത്ഭുതമായി പാറയില്‍ തൂങ്ങിക്കിടക്കുന്ന ‘പെട്ടിക്കട’

സാഹസികത തേടിയെത്തുന്ന പര്‍വതാരോഹകര്‍ക്ക് ക്ഷീണമകറ്റാനൊരിടം. കണ്ടാൽ തന്നെ ഭയന്നുപോകുന്ന പല നിർമ്മിതികളിലും അത്ഭുതമായി തോന്നുന്ന ഒന്നാണ് പാറയില്‍ തൂങ്ങിക്കിടക്കുന്ന ഈ ‘പെട്ടിക്കട’. വേറെങ്ങുമല്ല ഇത് സ്ഥിതി ചെയ്യുന്നത് ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷിന്യുസയ് നാഷണല്‍ ജിയോളജി പാര്‍ക്കിലാണ് ഈ പെട്ടിക്കട.

കണ്ടാൽ തന്നെ ഈ പെട്ടിക്കട ഇവിടെ ആരുണ്ടാക്കി വച്ചു എന്നു ചിന്തിച്ചുപോകും. ഏറെ ഉയരമുള്ള ഒരു മുനമ്പിന്റെ ഒരു വശത്ത് പാറയില്‍ തൂങ്ങിനില്‍ക്കുന്ന രൂപത്തിലാണ് ഈ പെട്ടിക്കടയുള്ളത്. 393 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും തടി ഉപയോഗിച്ചാണ് കടയുടെ നിര്‍മാണം.

ചെങ്കുത്തായ പാറയിലൂടെ കയറുന്നവര്‍ക്ക് ദാഹമകറ്റാനുള്ള സാധനങ്ങളാണ് കടയിലുള്ളത്. സ്‌നാക്‌സും പാനീയങ്ങളും ഇവിടെ നിന്ന് ലഭിക്കും.സിപ്‌ലൈന്‍ ഉപയോഗിച്ചാണ് ഈ കടയിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നത്. ഒന്നിലധികം പേര്‍ ഈ കടയില്‍ ജോലി ചെയ്യാനുണ്ടെങ്കിലും സുരക്ഷ പരിഗണിച്ച് ഒരുസമയത്ത് ഒരാള്‍ മാത്രമേ കടയിലുണ്ടാകൂ.