ചന്ദ്രയാൻ 3 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ, ഇന്ത്യയുടെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം

ബെയ്ജിംഗ് : ചാന്ദ്രയാൻ 3ലൂടെ ഇന്ത്യ നേടിയ നേട്ടത്തിൽ അസൂയ്യയോടെ നോക്കി കാണുകയാണ് പല രാജ്യങ്ങളും. ചിലർ അത് തുറന്നു പറയുന്നുമുണ്ട്. അത്തരത്തിൽ, ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ. ഇന്ത്യയുടെ നേട്ടങ്ങളിൾ സഹിക്കാനാത്ത അവസ്ഥയിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

വിക്രം ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്ന സമയത്താണ് ഇന്ത്യൻ നേട്ടത്തിൽ അസൂയ വെളിപ്പെടുത്തും വിധത്തിലുള്ള ഒയാങിന്റെ പ്രസ്താവന. ചൈനയുടെ ആദ്യ ചാന്ദ്രദൗത്യത്തിന്റെ മുഖ്യ ശാസ്ത്രജ്ഞനായിരുന്നു ഒയാങ് സിയുവാൻ. ‘ ഇന്ത്യയുടെ ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലോ അതിനടുത്തോ വന്നിട്ടില്ല . ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗ് സൈറ്റ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലല്ല, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ധ്രുവപ്രദേശത്തോ അന്റാർട്ടിക്ക് ധ്രുവപ്രദേശത്തിനടുത്തോ ആയിരുന്നില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം

എന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശമായി കരുതുന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകളിൽ നിന്നാണ് ഒയാങ്ങിനെ വാദം ഉടലെടുത്തതെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമമാണിതെന്നത് പകൽ പോലെ വ്യക്തമാണ്.