ചൈനീസ് ന്യൂമോണിയ, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി. ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളും എച്ച്9 എന്‍2 വൈറസ് കേസുകളും നിരീക്ഷിച്ച് വരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം തയ്യാറാണെന്നും ഇത്തരം രോഗങ്ങള്‍ ഇന്ത്യയില്‍ പടരാന്‍ സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

എച്ച് 9 എന്‍ 2 വൈറസിന് കാരണം പക്ഷിപ്പനിയാണ്. വടക്കന്‍ ചൈനയില്‍ കുട്ടികളിലാണ് ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോടെ കൂടിയ പകര്‍ച്ചപ്പനി പടരുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന സ്ഥീരീകരിച്ചു. ചൈനയില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ തയ്യാറെടുപ്പുകള്‍ ഇന്ത്യ നടത്തി വരുകയാണ്.

ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ അനുസരിച്ച് പക്ഷിപ്പനി മനുഷ്യനില്‍ നവിന്ന് മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവാണ്. എന്നാലും മനുഷ്യരിലും വളര്‍ത്ത് മൃഗങ്ങളിലും നിരീക്ഷണം ശക്തമാക്കണം.