മൂന്ന് മാസം ​ഗർഭിണി, ഭർത്താവിന്റെ മരണത്തിൽ നെഞ്ച് പൊട്ടി മേഘ്ന രാജ്

നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായി ചിരഞ്ജീവി സർജ ഇന്നലെയാണ് ഹൃദയാ​ഘാതത്തെ തുടർന്ന് മരിച്ചത്. 39 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ശ്വാസതടസത്തെ തുടർന്ന് ജയനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണത്തിൽ വിറങ്ങിലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകവും സുഹൃത്തുക്കളും. ഭർത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയും നടിയുമായ മേഘ്ന രാജ് ആണ്. നടി മൂന്ന് മാസം ഗർഭിണിയായിരുന്നു. പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത വിയോ​ഗം. പൊതു ദർശനത്തിലുവെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്തിമോപാചരമർപ്പിക്കാനെത്തി. കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങിയുവും കുടുംബാം​ഗങ്ങളുടെ ദുംഖത്തിൽ പങ്കുചേർന്നു.

നെഞ്ച് വേദനയും ശ്വാസ തടസവും ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രണയത്തിനൊടുവിൽ 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സർജയും തമ്മിലുളള വിവാഹം.

കന്നഡ നടൻ ശക്തി പ്രസാദിന്റെ കൊച്ചുമനും തമിഴ് നടൻ അർജുൻ സർജയുടെ മരുമകനുമാണ്. കന്നഡയിലെ സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനാണ്. 2009ൽ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. ചിരു, അമ്മ ഐ ലവ്യു,അധഗാര, തുടങ്ങി 20 ഓളം കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജാ മാർത്താണ്ഡയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അദ്ദേഹത്തിന്റെ മൂന്ന് സിനിമകളുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയായിരുന്നു.