അണലിയെ കണ്ട് ഉത്ര അലറി കരഞ്ഞു, രാത്രിയില്‍ കുടഞ്ഞിട്ടു, സൂരജിന്റെ മൊഴിയില്‍ ഞെട്ടി പോലീസ്

കൊല്ലം: ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട പ്രതി സൂരജിനെ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരിങ്ങളാണ്. ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച സംഭവത്തില്‍ സൂരജിന്റെയും മറ്റ കുടുംബക്കാരുടെയും മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ വെച്ചാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. പറക്കോട്ടെ വീടിന്റെ സ്റ്റെയര്‍കേസില്‍ ഫെബ്രുവരി 29നു കണ്ട അണലി അന്നുരാത്രി ഉത്രയെ അപായപ്പെടുത്താന്‍ കട്ടിലിന് അടിയില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്നതാണെന്ന് സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാന്‍ തന്ത്രം മെനയവെയാണ് പാമ്പ് ചാക്കില്‍ നിന്നും പുറത്ത് ചാടിയത്.

പാമ്പിനെ കണ്ട് ഉത്ര ബഹളം വെച്ചതോടെ സൂരജ് തന്നെ എടുത്ത് മാറ്റി. ഇതോടെ സുരേഷില്‍ നിന്നും വാങ്ങിയ അണലിയെ വീടിന്റെ വിറക് പപുരയില്‍ സൂക്ഷിക്കുകയായിരുന്നു എന്ന് പ്രതി പറഞ്ഞു. പിന്നീട് വിറകുപുരയില്‍ നിന്നും പാമ്പിനെ എടുത്ത് കട്ടിലിനടിയില്‍ കൊണ്ടെ വെയ്ക്കുകയും രാത്രിയില്‍ ഉത്രയുടെ ദേഹത്ത് കുടഞ്ഞിടുകയുമായിരുന്നു. മാര്‍ച്ച് രണ്ടിനാണ് ഇതുണ്ടായത്. തുടര്‍ന്ന് പാമ്പിനെ ചാക്കിലാക്കി വീടിന് സമീപമുള്ള പറമ്പില്‍ വലിച്ചെറിഞ്ഞെന്നും സൂരജ് മൊഴിയല്‍ വ്യക്തമാക്കി.

വിവാഹത്തിന്റെ സമയത്ത് സ്ത്രീധനമായി നല്‍കിയ ഉത്രയുടെ 90 പവനിലേറെ വരുന്ന സ്വര്‍ണ്ണത്തില്‍ നിന്നും 15 പവന്‍ താന്‍ വിറ്റെന്ന് സൂരജ് വെളിപ്പെടുത്തി. പല തവണയായി അടൂരിലെ ജ്വല്ലറിയില്‍ സ്വര്‍ണ്ണം വിറ്റെന്ന് സൂരജ് പറഞ്ഞു. ജ്വല്ലറിയില്‍ നടത്തിയ തെളിവെടുപ്പില്‍ ഇക്കാര്യം ക്രൈംബ്രാഞ്ചും സ്ഥിരീകരിച്ചു. താന്‍ അറസ്റ്റില്‍ ആകുമെന്ന് ഉറപ്പായതോടൈ ഉത്രയുടെ ബിക്കി സ്വര്‍ണം പിതൃസഹോദരിക്ക് കൈമാറാനായി സൂരജ് പിതാവിനെ ഏല്‍പ്പിച്ചു. എന്നാല്‍ സ്വര്‍ണം സൂക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതോടെയാണ് 38.5 പവന്‍ സ്വര്‍ണം റബ്ബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടു. ഇത് പിന്നീട് പോലീസ് കണ്ടെത്തി. വിവാഹത്തിന് 100 പവന്‍ സ്വര്‍ണമായിരുന്നു ഉത്രയ്ക്ക് നല്‍കിയത്. ഇതില്‍ നിന്നും സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ ഓട്ടോ വാങ്ങാനായി 21 പവന്‍ പണയം വെച്ചു. ഉത്രയുടെ വീട്ടുകാര്‍ തന്നെയാണ് സ്വര്‍ണം പണയം വെച്ച് പണം കൊടുത്തത്. ബാക്കിയുണ്ടായിരുന്ന സ്വര്‍ണ്ണത്തില്‍ 10 പവന്‍ ബാങ്ക് ലോക്കറില്‍ നിന്നും 6 പവന്‍ അതേ ബാങ്കില്‍ പണയം വെച്ച നിലയിലും പോലീസ് കണ്ടെത്തിയിരുന്നു. മറ്റൊരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ഉത്രയുടെ സ്വര്‍ണ്ണം പണയം വെച്ചിരുന്നു.

വിവാഹ സമയം ഉത്രയുടെ വീട്ടുകാര്‍ സൂരജിന് നല്‍കിയ മൂന്നര പവന്റെ മാല റൂറല്‍ എസ്പിയുടെ ഓഫീസില്‍ സൂരജിന്റെ അമ്മ പോലീസിന് കൈമാറി. ഇതോടെ ഉത്രയുടെ സ്വര്‍ണം പൂര്‍ണ്ണമായും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായി. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് സ്വര്‍ണം വിറ്റതെന്ന് സൂരജ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം വിറ്റ് ആഴ്ചയില്‍ അടൂരിലെ ബാറില്‍ നിന്നും രണ്ടായിരം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നെന്ന് സൂരജ് വ്യക്തമാക്കി. സൂരജിനെ വീണ്ടും അടൂരിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.